സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് ഉച്ചക്കുശേഷം കുറഞ്ഞത്. ഇതോടെ 13,665 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി പവന് ആനുപാതികമായി 1,09,320 രൂപയിലെത്തി. ഇന്ന് രാവിലെയും സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 230 രൂപയും, ഗ്രാമിന് 1,840 രൂപയുമായിരുന്നു ഇന്ന് രാവിലെ കുറഞ്ഞത്.
പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾപ്പെടെ സ്വർണവിലയിലും പ്രതിഫലിക്കുന്നുണ്ട്. എണ്ണവില ഉയരുന്നത് പണപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കാൻ സാധ്യതയുള്ളതിനാൽ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന വിലയിരുത്തലുകളും വിപണിയിൽ ശക്തമാണ്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് ഡിസംബർ 23നാണ്.




