Tag: Tariff War

ട്രംപോ ഷി യോ വലയില്‍ വീണത് ആരാണ്, എന്തായാലും വ്യാപാരയുദ്ധത്തിന് അയവ്, ചൈനയ്ക്ക് താരിഫിലും ഇളവ്

ദക്ഷിണ കൊറിയയില്‍ വെച്ച് നടന്ന അപെക് (ഏഷ്യ പെസഫിക് ഇക്കണോമിക് കോര്‍പ്പറേഷന്‍) ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്. 2019-ന്…

‘വ്യാപാരം നിയന്ത്രിക്കുന്ന പ്രവൃത്തി’ ട്രംപിന്റെ താരിഫിനെതിരെ ബ്രിക്‌സ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

സമ്മര്‍ദ്ദത്തിനായി ഉപയോഗിക്കപ്പെടുന്ന അത്തരം നടപടികള്‍ ആഗോള വ്യാപാരം കുറയാന്‍ കാരണമാകുമെന്നും ആഗോള വിതരണ ശൃംഖലകളുടെ താളം തെറ്റിക്കുമെന്നും സംയുക്ത പ്രസ്താവന

മരുന്നുകളുടെ ഇറക്കുമതിക്ക് അമേരിക്കയില്‍ 100 ശതമാനം താരിഫ്: സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം

പുതിയ താരിഫുകള്‍ സംബന്ധിച്ച ഒരു അറിയിപ്പ് ഇന്നലെ സാമൂഹ്യമാധ്യമത്തില്‍ കണ്ടുവെന്നും ഫാര്‍മ, ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും സ്ഥിതിഗതികളും പരിണിതഫലങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ്

തീരുന്നില്ല താരിഫ് യുദ്ധം! ചിപ്പുകളുടെ എണ്ണം നോക്കി വിദേശനിര്‍മ്മിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് താരിഫേര്‍പ്പെടുത്താന്‍ ട്രംപ്

ദേശീയസുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും വളരെ ആവശ്യമായ ഒന്ന് എന്ന നിലയ്ക്ക് സെമി കണ്ടക്ടര്‍ ഉല്‍പ്പന്നങ്ങളില്‍ വിദേശ ഇറക്കുമതി അമേരിക്കയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് വൈറ്റ്ഹൗസ്…

യുഎന്‍ ജനറല്‍ അസംബ്ലിയിലും ഇന്ത്യക്കെതിരെ ട്രംപ്; റഷ്യന്‍ യുദ്ധത്തെ സഹായിക്കുന്നു, താരിഫ് ഇനിയും കൂട്ടും

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇതാദ്യമായാണ് അമേരിക്ക ഈ രീതിയില്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യക്ക് മേലുള്ള പിഴച്ചുങ്കം നവംബര്‍ അവസാനത്തോടെ യുഎസ് പിന്‍വലിച്ചേക്കും; ശുഭവാര്‍ത്ത അധികം വൈകില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

നിലവില്‍ 25% ആയി നിശ്ചയിച്ചിരിക്കുന്ന പരസ്പര താരിഫ്, 10-15% ആയി കുറയ്ക്കാമെന്ന് സിഇഎ സൂചിപ്പിച്ചു. ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കത്തിന് അടുത്ത 8-10 ആഴ്ചകള്‍ക്കുള്ളില്‍ പരിഹാരം…

ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; പ്രതിരോധ, സാങ്കേതിക, വ്യാപാര മേഖലകളില്‍ കണ്ണ്

പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം എന്നീ മേഖലകളില്‍ ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണ് യൂറോപ്യന്‍ കമ്മീഷന്‍

‘ചര്‍ച്ചകള്‍ ശുഭകരം’; ഉഭയകക്ഷി വ്യാപാര കരാര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യയും അമേരിക്കയും

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമാണ് ഇന്ത്യ-അമേരിക്ക വ്യാപാര പ്രതിനിധികള്‍ ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്.

താരിഫ് പ്രശ്‌നങ്ങള്‍ക്കിടെ ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ച ചൊവ്വാഴ്ച പുനഃരാരംഭിക്കും

ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിലെ ഉഭയകക്ഷി വ്യാപാര കരാറുമായി (BTA) ബന്ധപ്പെട്ട ആറാംഘട്ട ചര്‍ച്ചയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. ആഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന ചര്‍ച്ച താരിഫ് പ്രതിസന്ധിയും ട്രംപ്…

പിഴച്ചുങ്കം ചുമത്തിയ നടപടി ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്ന് ട്രംപിന്റെ തുറന്നുപറച്ചില്‍; ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും അവകാശവാദം

അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ ഫോണ്‍ കോളുകള്‍ മോദി നിരസിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വിലക്കുറവ് ലഭിച്ചാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നാണ്…

റെക്കോഡ് തകര്‍ച്ചയ്ക്ക് ശേഷം നേട്ടത്തില്‍ വ്യാപാരം തുടങ്ങി ഇന്ത്യന്‍ രൂപ

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 88.4563 മൂല്യത്തിലെത്തിയ രൂപ വെള്ളിയാഴ്ച 4 പൈസ നേട്ടത്തില്‍ 88.44-ല്‍ വ്യാപാരം തുടങ്ങി. അമേരിക്കയിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളും സ്ഥിതിവിശേഷവുമാണ്…

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്കും ചൈനയ്ക്കും താരിഫേര്‍പ്പെടുത്താന്‍ ജി7 രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ്

വെള്ളിയാഴ്ച നടക്കുന്ന ജി7 രാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുടെ യോഗം യുക്രൈന്‍ സമാധാനകരാറിലേക്ക് നയിക്കുമെന്ന് ട്രംപ് കരുതുന്ന അമേരിക്കയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച്…

Translate »