പ്രണയിക്കാന്‍ പ്രായം ഒരു പ്രശ്നമാണോ. ഒട്ടും പ്രശ്നമല്ലെന്നാണ് ശതകോടീശ്വരനായ അമേരിക്കന്‍ ബിസിനസ് പ്രമുഖന് റൂപര്‍ട്ട് മര്‍ഡോക്ക് തെളിയിക്കുന്നത്. 92 ാം വയസില്‍ അഞ്ചാമതൊരു വിവാഹത്തിനൊരുങ്ങുകയാണ് അദ്ദേഹം. നാലാമത്തെ ഭാര്യയായ ആന്‍ ലെസ്ലി സ്മിത്തുമായുള്ള വിവാഹബന്ധം അടുത്തിടെയാണ് മര്‍ഡോക്ക് വേര്‍പെടുത്തിയിരുന്നത്.
66 വയസുകാരിയായ ശാസ്ത്രജ്ഞ എലേന സുഖോവയാണ് അദ്ദേഹത്തിന്റെ പുതിയ പ്രണയഭാജനം. മര്‍ഡോക്കും എലേനയും ഒരു യാച്ചില്‍ വെക്കേഷന് ചെലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. റഷ്യയില്‍ ജനിച്ച് യുഎസിലേക്ക് കുടിയേറിയ എലേനയും രണ്ട് തവണ വിവാഹമോചനം നേടിയ വ്യക്തിയാണ്. ഏറഖ്റവും പുതിയ കണക്കനുസരിച്ച് 21.7 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുള്ള മര്‍ഡോക്ക്, ഫോബ്സ് മാഗസിന് സമ്പന്ന പട്ടിക പ്രകാരം ലോകത്തെ 99 ാം സ്ഥാനത്തുള്ള ധനികനാണ്.