കൃത്രിമബുദ്ധി അഥവാ എഐ ഇനി ഒരു ഭാവി ആശയമല്ല. അത് വേഗത്തില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഉപഭോക്താക്കളെന്ന നിലയില്‍ നമ്മള് എങ്ങനെ പ്രവര്‍ത്തിക്കുന്നു, ആശയവിനിമയം നടത്തുന്നു, തീരുമാനങ്ങള്‍ എടുക്കുന്നു എന്നിവയെ പോലും എഐ സ്വാധീനിക്കുകയും അതില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. എഐയിലേക്കുള്ള ലോകത്തിന്റെ ഈ മാറ്റം സംരംഭകര്‍ക്ക് അവസരങ്ങളുടെ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിക്കുന്നു. പരമ്പരാഗത വിപണികളില്‍ പരമ്പരാഗത രീതിയില്‍ മത്സരിക്കുന്നതിനുപകരം, നിങ്ങള്‍ക്ക് ഇപ്പോള്‍ എഐ ഉപയോഗപ്പെടുത്തി പുതിയ ബിസിനസ് ആശയങ്ങളിലേക്കും അത് വിജയമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലേക്കും എത്തിച്ചേരാം.
എഐ തരംഗം ഉടനൊന്നും അവസാനിക്കില്ല. വാസ്തവത്തില്‍, ഫാന്റസി എഐ അനുസരിച്ച്, 2025 അവസാനത്തോടെ ജനറേറ്റീവ് എഐ വിപണി ഏകദേശം 67 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചാറ്റ്ജിപിടി, ഗൂഗിള്‍ ബാര്‍ഡ്, പെര്‍പ്ലെക്സിറ്റി, കോപൈലറ്റ് തുടങ്ങിയ എഐ ഉപകരണങ്ങള്‍ ദൈനംദിന ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുന്നതോടെ, സംരംഭകര്‍ക്കുള്ള അവസരങ്ങള്‍ അതിവേഗം പെരുകുകയാണ്.
കോഡിംഗില്‍ പരിചയമോ ആരംഭിക്കാന്‍ ഒരു വലിയ ടീമോ ആവശ്യമില്ല എന്നതാണ് എഐ അധിഷ്ഠിത ബിസിനസിന്റെ വലിയൊരു ഗുണം. ശരിയായ ആശയവും എഐ ഉപകരണങ്ങളും ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇന്ന് തന്നെ ഒരു ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും.
ഡിജിറ്റല്‍ പിആര്‍ പോലുള്ള സാങ്കേതികമായി മെച്ചപ്പെട്ട നിരവധി ബിസിനസ് മോഡലുകള്‍ ഇപ്പോള്‍ എഐ വഴി പുനര്‍രൂപകല്‍പ്പന ചെയ്യപ്പെടുകയും വേഗത്തില്‍ വളരുകയും ചെയ്യുന്നു. അതേസമയം, ബയോഹസാര്‍ഡ് ക്ലീനപ്പ് പോലെ സാങ്കേതികവിദ്യയില്‍ നിന്ന് വളരെ അകലെയായി തോന്നിപ്പിക്കുന്ന വ്യവസായങ്ങളും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കല്പ്പിക്കാന് പോലും പ്രയാസമുള്ള രീതിയില്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ശരിയായ സമീപനത്തിലൂടെ, മേല്‍പ്പറഞ്ഞ രണ്ട് തരത്തിലുള്ള ബിസിനസുകള്‍ക്കും എഐ വഴി എന്നെന്നേക്കുമായി മാറാന്‍ കഴിയും. എഐ അധിഷ്ഠിതമായി നിങ്ങള്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന മൂന്ന് ബിസിനസ് ആശയങ്ങള്‍ നോക്കാം.
1. എഐ ഒപ്റ്റിമൈസേഷന്‍ ഏജന്‍സി
പരമ്പരാഗത സെര്‍ച്ച് എഞ്ചിനുകള്‍ക്ക് പകരം ചാറ്റ്ജിപിടി, ഗൂഗിള്‍ ബാര്‍ഡ്, പെര്‍പ്ലെക്സിറ്റി, കോപൈലറ്റ് തുടങ്ങിയ എഐ സിസ്റ്റങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ തിരിയുമ്പോള്‍, എഐ ജനറേറ്റ് ചെയ്ത ഉത്തരങ്ങളില്‍ തങ്ങളുടെ സ്ഥാപനവും ദൃശ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ ബിസിനസുകള്‍ക്ക് സഹായം ആവശ്യമായി വരും. ലിസ്റ്റിക്കലുകള്, അവലോകനങ്ങള്‍, ലേഖനങ്ങള്‍, വിശ്വസനീയമായ സൈറ്റുകളിലെ മറ്റ് ഉറവിടങ്ങള്‍ എന്നിവ പോലെ എഐ സിസ്റ്റങ്ങള്‍ എടുക്കുന്ന തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ ഒരു എഐ ഒപ്റ്റിമൈസേഷന്‍ ഏജന്‍സി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
നിങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്ന അതേ എഐ സിസ്റ്റങ്ങള്‍ തന്നെ ഈ ഉള്ളടക്കം സൃഷ്ടിക്കാനും സ്കെയില്‍ ചെയ്യാനും ഉപയോഗിക്കാം എന്നതാണ് ഈ മോഡലിനെ യഥാര്‍ത്ഥ എഐ അധിഷ്ഠിത ബിസിനസ്സ് ആശയമാക്കുന്നത്. ഒരു എഐ ഒപ്റ്റിമൈസേഷന്‍ ഏജന്‍സി നിര്‍മ്മിക്കുന്ന സംരംഭകര്‍ക്ക് വിഷയങ്ങള്‍ ഗവേഷണം ചെയ്യാനും ലേഖനങ്ങള്‍ തയ്യാറാക്കാനും വേഗത്തില്‍ ആധികാരികത കെട്ടിപ്പടുക്കാനും എഐയെ ഉപയോഗപ്പെടുത്താന്‍ കഴിയും, ഇത് എഐ സിസ്റ്റങ്ങളുടെ ഫലങ്ങളെ സ്വാധീനിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.
2. എഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡിജിറ്റല്‍ പിആര്‍ സേവനം ആരംഭിക്കുക
സംരംഭകര്‍ക്ക് ഡിജിറ്റല്‍ പിആര്‍ സേവനങ്ങള്‍ നല്കാന് കഴിയുന്ന രീതി എഐ ടൂളുകള്‍ മാറ്റുകയാണ്. ഗവേഷണത്തിനും പ്രധാന പോയന്റുകള്‍ തയ്യാറാക്കുന്നതിനുമായി മണിക്കൂറുകള്‍ ചെലവഴിക്കുന്നതിനുപകരം, എഐക്ക് ട്രെന്‍ഡുകള്‍ വിശകലനം ചെയ്യാനും അതിലൂടെ ആശയങ്ങള്‍ സൃഷ്ടിക്കാനും വ്യക്തിഗതമാക്കി പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും കഴിയും. മാര്‍ക്കറ്റിംഗ് സിഗ്നല്‍സ് പറയുന്നത് അനുസരിച്ച്, സര്‍വേ പോലെ മൂന്നാം കക്ഷിയുടെ ഡാറ്റ ഉപയോഗിച്ച് നിങ്ങള്‍ ഒരു കഥ അവതരിപ്പിക്കുകയാണെങ്കില്‍, പരിശോധിക്കാവുന്ന ഉറവിടത്തില്‍ നിന്ന് 1,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പ്രതികരണങ്ങളുള്ള ആധികാരികമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കില്‍ മാത്രമേ അത് പ്രസിദ്ധീകരിക്കൂ എന്ന് മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും പറയും. എഐ ഉപയോഗിച്ച്, വലിയ ഡാറ്റാസെറ്റുകളില്‍ നിന്ന് ഉള്‍ക്കാഴ്ചകള്‍ ശേഖരിക്കുകയും വിവരങ്ങള്‍ വേണ്ടതുമാത്രമായെടുത്ത് അതിനെ ആകര്‍ഷകമായ ഒരു ആഖ്യാനമാക്കി മാറ്റുകയും ചെയ്യാം. ഇത് നിങ്ങളുടെ ഡിജിറ്റല്‍ പിആര്‍ സേവനത്തെ കൂടുതല്‍ ആകര്‍ഷകവും വിപുലീകരിക്കാവുന്നതുമാക്കുന്നു.
3. എഐ സാങ്കേതികവിദ്യയിലൂടെ സുരക്ഷിതമായ ബയോഹസാര്‍ഡ് വൃത്തിയാക്കല്‍
സുരക്ഷയ്ക്ക് മുന്‍ഗണന നല്കുന്ന വ്യവസായങ്ങളില്‍ ഒന്നാണ് ബയോഹസാര്‍ഡ് വൃത്തിയാക്കല്‍, എഐ അതിനെ സുരക്ഷിതവും കൂടുതല്‍ ലാഭകരവുമാക്കും. അപകടകരമായ ജൈവ അന്തരീക്ഷത്തിലേക്ക് ആളുകളെ നേരിട്ട് അയയ്ക്കുന്നതിനുപകരം, ആദ്യം ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ച റോബോട്ടുകളെ പ്രവേശിപ്പിക്കുകയും അവ പ്രദേശം മാപ്പ് ചെയ്യുകയും അപകടസാധ്യതകള്‍ കണ്ടെത്തുകയും നിലവിലുള്ള അപകടങ്ങളുടെ തരങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു. ആ വിവരങ്ങള്‍ മനുഷ്യരിലേക്ക് എത്തിച്ചാല്‍, അവിടെയുള്ള അപകടങ്ങള്എന്താണെന്നും എന്ത് സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ക്ക് ആസൂത്രണം ചെയ്യാനാകും.
നോര്‍ത്ത് വെസ്റ്റ് ക്ലീന്‍ ടീമിന്റെ അഭിപ്രായത്തില്‍, യുകെയിലെ ബയോഹസാര്‍ഡ് വൃത്തിയാക്കല്‍ സാധാരണയായി 300 പൗണ്ട് മുതല്‍ 2,500 പൗണ്ട് വരെയാണ്, മിക്ക സ്റ്റാന്‍ഡേര്‍ഡ് ക്ലീനപ്പുകളും ഒരു മുറിക്ക് ശരാശരി 800 പൗണ്ടിനും 1,200 പൗണ്ടിനും ഇടയില്‍ ഈടാക്കുന്നു്. ജോലി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് തൊഴിലാളികളെ നിയമിക്കാനും അതിലൂടെ ലാഭമുണ്ടാക്കാനും കഴിയുമെങ്കിലും ഉയര്‍ന്ന അപകടസാധ്യതയുമുണ്ട്. എന്നാല്‍ എഐ ഉപയോഗിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് ചെലവുകള്‍ നിയന്ത്രിതമാക്കാനും തൊഴിലാളികളെ സംരക്ഷിക്കാനും ആത്യന്തികമായി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കാനും കഴിയും.