കേരളത്തിന്റെ ടൂറിസം രംഗത്ത് മാറ്റങ്ങള്‍ക്ക് വഴികാട്ടാന്‍ പുനരുജ്ജീവന ടൂറിസം പദ്ധതിയുമായി സര്‍വ ട്രാവല്‍ ടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. സാങ്കേതിക വിദ്യ, പ്രാദേശിക പങ്കാളിത്തം, ഡിസൈനിലെ പുതുമ എന്നിവയിലൂടെ യഥാര്‍ത്ഥ പ്രാദേശിക അനുഭവങ്ങളെ ഭാവിയിലേക്കുള്ള പ്ലാറ്റ്ഫോമുകളുമായി സംയോജിപ്പിച്ച് ഒരു നവയുഗ ടൂറിസം ആവാസ വ്യവസ്ഥ (ഇക്കോസിസ്റ്റം) സൃഷ്ടിക്കാനാണ് സര്‍വയുടെ പദ്ധതി.
സംസ്കാരങ്ങളെയും പരിസരങ്ങളെയും സംരക്ഷിക്കുന്നതില്‍ മാത്രം ഒതുങ്ങാതെ അവയെ പുനരുജ്ജീവിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യുകയെന്നതാണ് പുനരുജ്ജീവന ടൂറിസത്തിന്റെ തത്വങ്ങളെ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന സര്‍വയുടെ ലക്ഷ്യം. കമ്പനിയുടെ അഞ്ച് വിഭാഗങ്ങള്‍ ചേര്‍ന്നാവും കേരളത്തില്‍ യാത്ര, സമൂഹം, സാങ്കേതിക വിദ്യ എന്നിവയുടെ സംയോജനം സാധ്യമാക്കുക.
സര്‍വ സ്റ്റേക്കേഷന്സ് കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകളെ പരിസ്ഥിതി ബോധമുള്ള സ്റ്റേക്കേഷനുകളാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നു. ഇതിലൂടെ തദ്ദേശീയമായി തൊഴില്‍ അവസരങ്ങളും യാത്രക്കാരും സ്വദേശികളും തമ്മില്‍ ആത്മ ബന്ധങ്ങളും സൃഷ്ടിക്കപ്പെടുന്നു.
സര്‍വ സരായ് സര്‍വയുടെ ക്യാമ്പിംഗ് സൈറ്റുകളുടെയും കാരവാന് പാര്‍ക്കുകളുടെയും ശൃംഖലയാണ്. സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കേരളത്തിലെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളുടെ പര്യവേക്ഷണം ഇതിലൂടെ പ്രോത്സാഹിപ്പിക്കും.
സര്‍വ ഐക്വിപ് സര്‍വയുടെ കണ്‍സള്‍ട്ടിങ് ശാക്തീകരണ വിഭാഗമാണ്. പുനരുദ്ധാരണ ടൂറിസത്തില്‍ വളരാനാവശ്യമായ അറിവും ഉപകരണങ്ങളും ടൂറിസം മേഖലയിലെ പങ്കാളികള്‍ക്കും സംരംഭകര്‍ക്കും സമൂഹങ്ങള്‍ക്കും ഇതിലൂടെ നല്കുന്നു.
സര്‍വ സെസ്റ്റ് കേരളത്തിലെ പ്രദേശങ്ങളുടേയും സാംസ്കാരിക ജീവിതത്തിന്റേയും ഊര്ജ്ജസ്വലത പകര്‍ത്തുന്ന ഉത്സവങ്ങളിലൂടെ കേരളത്തിന്റെ സത്തയും താളവും ആഘോഷിക്കുന്നു.
സര്‍വ എക്സ്ആര്‍ കേരളത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങളിലെ അനുഭവങ്ങള്‍ വിര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി മുഖേന കഥകളിലൂടെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
ടൂറിസം ആവാസവ്യവസ്ഥയെ പുനസ്ഥാപിക്കുകയും സമൂഹങ്ങളെ ശക്തി പ്പെടുത്തുകയും ആധികാരികതയോടും അഭിമാനത്തോടും കൂടി പ്രാദേശിക കഥകള്‍ പറയുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സര്‍വ ട്രാവല്‍ ടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീജിത്ത് ശ്രീധരന് പറഞ്ഞു. ശക്തമായ സാങ്കേതിക അടിത്തറയും നേതൃത്വവും ഉപയോഗിച്ച് സമൂഹവും സാങ്കേതിക വിദ്യയും എങ്ങനെ ഒരുമിച്ച് വളരുമെന്നതിന്റെ ഒരു ബ്ലൂപ്രിന്റ് സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ടൂറിസം ഭൂപ്രകൃതിയെ പുനര്‍ നിര്‍വചിക്കാന്‍ സര്വക്ക് കഴിയുമെന്ന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സ്ഥാപക എംഡിയും ടെക്നോപാര്‍ക്ക് സഹസ്ഥാപകനും സര്‍വ ട്രാവല്‍ ടെക് സൊല്യൂഷന്റെ ഉപദേഷ്ടാവുമായ കെ സി ചന്ദ്രശേഖരന് നായര്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള, സാങ്കേതിക വിദ്യ പ്രാപ്തമാക്കിയ സമൂഹം നയിക്കുന്ന ടൂറിസത്തിനായുള്ള ആഗോള മാനദണ്ഡമായി കേരളത്തിന്റെ ശക്തിയെ ഉയര്‍ത്താന്‍ കഴിയുന്ന ഒരു ഏകീകൃത ചട്ടക്കൂടാണ് സര്‍വ കൊണ്ടുവരുന്നതെന്ന് ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്റായ പീറ്റര്‍ ഗ്ലാഡ്സ്റ്റോണ്‍ പറഞ്ഞു.




