രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ വായ്പാ പുനക്രമീകരണം സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നു പിന്മാറി വായ്പാ ദാതാക്കള്‍. മലയാളി ബൈജു രവീന്ദ്രന് സ്ഥാപിച്ച എജുക്കേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ബൈജൂസിന് ഇത് പുതിയ തിരിച്ചടിയായി. 1.2 ബില്യണ്‍ ഡോളര്‍ വായ്പയുടെ പുനക്രമീകരണ ചര്‍ച്ചകളാണ് നടന്നിരുന്നത്.
വായ്പാദാതാക്കള്‍ കോടതിയിലേക്ക് നീങ്ങിയതോടെയാണ് ചര്‍ച്ചകള്‍ പ്രസക്തമല്ലാതായത്. സമാഹരിച്ച ഫണ്ടില്‍ 500 മില്യണ്‍ ഡോളര്‍ സ്ഥാപനം ഒളിച്ചുവച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവും വായ്പാദാതാക്കള്‍ നടത്തിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രീപെയ്മെന്റിലൂടെ വായ്പാദാതാക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ബൈജൂസിന് കനത്ത തിരിച്ചടിയായി പുതിയ നീക്കം.