സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 145 രൂപയാണ് കൂടിയത്. ഇതോടെ 14,155 രൂപയായി ഒരു ഗ്രാമിന്റെ ഇന്നത്തെ വില. പവന് ആനുപാതികമായി 1,160 രൂപ കൂടി, 1,13,240 രൂപയായി ഇന്നത്തെ വിപണിവില. ഇന്നലെ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ നേരിയ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ്. ഒരു കിലോഗ്രാമിന് 2,50,000 രൂപയിലെത്തിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതുൾപ്പെടെയുള്ള ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്. എണ്ണവില ഉയരുന്നത് പണപ്പെരുപ്പ സമ്മർദ്ദം വർധിപ്പിക്കാനുള്ള സാധ്യതയുള്ളതിനാൽ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്.
പലിശനിരക്ക് ഉയരുന്നത് പലിശ വരുമാനം ലഭിക്കാത്ത സ്വർണത്തിന്റെ നിക്ഷേപ ആകർഷണത്തെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, യുഎസ് ട്രഷറി ബോണ്ടുകളുടെ യീൽഡിലുണ്ടാകുന്ന മാറ്റങ്ങളും സ്വർണവിലയുടെ ദിശ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി തുടരുന്നു.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് ഡിസംബർ 23നാണ്.
English Summary
Gold prices rose in the state today. The price of one gram of 22-carat gold increased by ₹145, taking the current price to ₹14,155 per gram. Accordingly, the price of one pavan (8 grams) rose by ₹1,160 to ₹1,13,240. Yesterday, gold prices had declined by ₹440. Meanwhile, silver prices in the state recorded a slight change today. The price of one gram of silver stands at ₹250, while the price of one kilogram has reached ₹2,50,000.




