ഇ-സിം അഥവാ എംബെഡഡ് സിം ജനകീയമാകാന്‍ പോകുന്നു. ഭാരതി എയര്‍ടെല്ലിന്റെ സിഇഒ ഗോപാല്‍ വിട്ടല്‍ ഉപഭോക്താക്കളോട് ഇ സിമ്മിലേക്ക് മാറാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്താണ് ഇ സിം എന്നും എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും നോക്കാം.
സാധാരണ സിം കാര്‍ഡിന്റെ ഡിജിറ്റല്‍ കോപ്പിയാണ് എംബെഡഡ് സിം അഥവാ ഇ-സിം. സബ്സ്ക്രൈബര്‍ ഐഡെന്റിന്റി മോഡ്യൂള്‍ എന്നാണ് സിമ്മിന്റെ പൂര്‍ണ്ണരൂപം. മൈക്രോചിപ്പ് അടങ്ങിയ സ്മാര്ട്ട്കാര്ഡാണ് സിം. സാധാരണ, ഫോണുകളിലേക്ക് സിം ഇടുകയും അതില്‍ നിന്ന് തിരികെ എടുക്കാനും സാധിക്കും. എന്നാല്‍ ഇ-സിമ്മുകള്‍, ചിപ്പിന്റെ ഭാഗമായി, സ്മാര്‍ട്ട്ഫോണുകളിലും സ്മാര്ട്ട്വാച്ചുകളിലും ലാപ്ടോപ്പുകളിലും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ പോലുള്ള ഉപകരണങ്ങളെ അത് സ്ഥിരമായി ടെലികോം സര്‍വീസ് പ്രൊവൈഡേഴ്സ് നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ഫിസിക്കല്‍ സിമ്മിന്റെ ആവശ്യവും വരുന്നില്ല.
സാധാരണ സിമ്മിന്റെ ഡിജിറ്റല്‍ കോപ്പിയായതിനാല്‍, അതിലുള്ള എല്ലാ രേഖകളും ഫോണ്‍ നമ്പറുകളുമെല്ലാം ഇ-സിമ്മിലും സൂക്ഷിക്കാം.