ചരിത്രാന്വേഷകരുടെ ആ തലവേദന ഒഴിഞ്ഞു. ഇറ്റലിയിലെ വെസൂവിയസ് അഗ്നിപര്‍വതത്തിന് സമീപം കണ്ടെടുത്ത 2000 വര്‍ഷം പഴക്കമുള്ള പാപ്പിറസ് ചുരുളില്‍ എഴുതിയിരുന്നത് എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് കൃത്രിമ ബുദ്ധി(എഐ)യുടെ സഹായത്തോടെ കണ്ടെത്തിയിരിക്കുന്നത്. ഈജിപ്റ്റ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള യൂസഫ് നാദിര്‍, ലൂക്ക് ഫാരിട്ടോര്‍, ജൂലിയന്‍ ഷില്ലിഗര്‍ എന്നീ യുവശാസ്ത്രജ്ഞരാണ് സൂവിയസ് ചലഞ്ച് മല്‍സരത്തിലൂടെ ഇത് കണ്ടെത്തിയത്.
2000 വര്‍ഷം പഴക്കമുള്ള ഹെര്‍ക്കുലേനിയം പാപ്പിരി ചുരുളുകളില്‍ എന്താണെന്ന് വായിച്ചെടുക്കുന്നത് അസാധ്യമാണെന്നായിരുന്നു പാപ്പിറോളജിസ്റ്റുകള്‍ കരുതിയിരുന്നതെന്ന് ആഗോള എജുക്കേഷന്‍ പ്രസിദ്ധീകരണമായ എഡ്പബ്ലിക്കയില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. പുരാതന കൈയെഴുത്തുപ്രതികള്‍ വായിക്കുന്ന പണ്ഡിതന്മാരെയാണ് പാപ്പിറോളജിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. 1752ലാണ് ഹെര്‍കുലേനിയം പാപ്പിരി ചുരുളുകള്‍ കണ്ടെത്തിയത്. 1800 പാപ്പിറസ് ചുരുളകളാണ് കണ്ടെത്തിയത്. ഇതില്‍ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നത് 280 ചുരുളകളാണ്. അതില്‍ ഒന്നാണ് ഇപ്പോള്‍ വായിച്ചിരിക്കുന്നത്. എന്താണ് രഹസ്യമെന്നത് പുറത്തുവന്നിട്ടില്ല.