ജിയോ ബ്രെയിന്‍ എന്ന 5 ജി ഇന്റഗ്രേറ്റഡ് എഐ പ്ലാറ്റ് ഫോം നിര്‍മ്മിച്ച് റിലയന്‍സ് ജിയോ. സമഗ്രമായ ഒരു നെറ്റ്വര്‍ക്ക്/ഐടി പരിവര്‍ത്തനത്തിന്റെ ആവശ്യമില്ലാതെ ടെലികോം, ബിസിനസ് നെറ്റ്വര്ക്കുകള് മെച്ചപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്തതാണ് ജിയോ ബ്രെയിന്‍. നൂറുകണക്കിന് എഞ്ചിനീയര്‍മാര്‍ രണ്ട് വര്‍ഷമായി റിസര്‍ച്ച് ചെയ്ത് ഡെവലപ്പ് ചെയ്തതാണ് ഈ പ്ലാറ്റ്ഫോം എന്ന് ജിയോ സീനിയര്‍ വൈസ് പ്രസിഡന്റ് ആയുഷ് ഭട്നാഗര്‍ തിങ്കളാഴ്ച ലിങ്ക്ഡ്ഇനില്‍ പറഞ്ഞു.
വിവിധ ഡാറ്റകള്‍ വിശകലനം ചെയ്യാന്‍ പ്രാപ്തമായ മെഷീന് ലേണിങ് അധിഷ്ഠിത സേവനങ്ങള്‍ സൃഷ്ടിക്കാന്‍ ഡെവലപ്പര്‍മാര്‍ക്കായി 500-ലധികം ടൂളുകള്‍ ജിയോ ബ്രെയിന്‍ വാഗ്ദാനം ചെയ്യുന്നു. 5ജി സേവനങ്ങള്‍ മെച്ചപ്പെടുത്താനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും 6ജി പോലെയുള്ള ഭാവി മുന്നേറ്റങ്ങള്‍ക്ക് തയ്യാറെടുക്കാനും ഇത് ലക്ഷ്യമിടുന്നു. ജിയോ പ്ലാറ്റ്ഫോമുകളുടെ മേധാവി മുകേഷ് അംബാനി, ഇന്ത്യയുടെ നേട്ടത്തിനായി എഐ പ്രയോജനപ്പെടുത്താനുള്ള തങ്ങളുടെ അഭിലാഷത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ചര്‍ച്ച ചെയ്തിരുന്നു.
എഐ ചുമതലകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന പ്രകടനമുള്ള കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നത് ഉള്പ്പെറെയുള്ളവയ്ക്കായി എഐ – കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രഗത്ഭരായ എന്‍വിഡിയയുമായി സഹകരിക്കുന്നുണ്ട്. ഏറ്റവും നൂതനമായ എന്‍വിഡിയ ജിഎച്ച് 200 ഗ്രേസ് ഹോപ്പര്‍ സൂപ്പര്‍ചിപ്പിലേക്കും ക്ലൗഡിലെ എഐ സൂപ്പര്‍കമ്പ്യൂട്ടിംഗ് സേവനമായ എന്‍വിഡിയ ഡിജിഎക്സ് ക്ലൗഡിലേക്കും എന്‍വിഡിയ ആക്സസ് നല്‍കും.