അടിമാലിയില്‍ പിറന്ന ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ നിലവിലെ ഉടമകളായ നോര്‍വേ കമ്പനിയായ ഓര്‍ക്ക്ലയ്ക്ക് പ്രാഥമിക ഓഹരി വില്‍പ്പനക്ക് (ഐപിഒ) സെബിയുടെ അനുമതി. പാക്കേജ് ഫുഡ് ബ്രാന്‍ഡായ എംടിആര്‍ ഫുഡ്സിന്റെയും രസോയി മാജിക്കെന്ന മസാല ബ്രാന്ഡിന്റെയും കൂടി ഉടമകളായ ഓര്‍ക്ക്ല ഇന്ത്യ, 1200 കോടി രൂപയുടെ ഐപിഒയാണ് കൊണ്ടുവരിക. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ ഐപിഒയായിരിക്കും ഇത്. കമ്പനിയുടെ മുഖ്യ ഓഹരിയുടമകളായ ഓര്‍ക്ക്ല, 2.28 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഒഎഫ്എസ് ആയതുകൊണ്ടു തന്നെ ഇതിന്റെ പണം പൂര്‍ണമായും പ്രൊമോട്ടര്മാരിലേക്കായിരിക്കും പോകുക.
2007 ല്‍ എംടിആറിനെ ഏറ്റെടുത്തുകൊണ്ടാണ് ഓര്‍ക്ക്ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. 2011 ല്‍ എംടിആറിന്റെ ഉപബ്രാന്‍ഡായ രസോയി മാജിക്കിനെ ഏറ്റെടുത്തു. 2020 ലാണ് 1356 കോടി രൂപയ്ക്ക് മീരാന്‍ കുടുംബം സ്ഥാപിച്ച ഈസ്റ്റേണിന്റെ 67.8% ഓഹരികള്‍ ഓര്‍ക്ക്ല സ്വന്തമാക്കിയത്.
ഹീറോ മോട്ടോഴ്സ് ഐപിഒ
ഹീറോ മോട്ടോര്‍കോര്‍പ്പ് ചെയര്മാന് പവന് മുഞ്ജലിന്റെ ബന്ധുവായ പങ്കജ് മുഞ്ജലിന്റെ നേതൃത്വത്തിലുള്ള ഹീറോ മോട്ടോഴ്സും 1200 കോടി രൂപയുടെ ഐപിഒയാണ് കൊണ്ടുവരിക. പുതിയ ഇക്വിറ്റി ഇഷ്യൂ വഴിയും ഓഫര്‍ ഫോര്‍ സെയില്‍ വഴിയും തുക സമാഹരിക്കാനാണ് വാഹന ഘടക നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്കായുള്ള എഞ്ചിന്, ട്രാന്സ്മിഷന് ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി, ബിഎംഡബ്ല്യു, ഡ്യുക്കാട്ടി, ഹാര്‍ലി-ഡേവിഡ്സണ് തുടങ്ങിയ പ്രമുഖ ആഗോള ബ്രാന്‍ഡുകള്‍ക്ക് സേവനം നല്‍കുന്നുണ്ട്.
ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്നതില്‍ 285 കോടി രൂപ കടം തിരിച്ചടയ്ക്കുന്നതിനും, 237 കോടി രൂപ ഗൗതം ബുദ്ധ നഗര്‍ പ്ലാന്റില്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങാനും സാധ്യമായ ഏറ്റെടുക്കലുകള്‍ക്ക് ധനസഹായം നല്‍കുന്നതിനും, പൊതുവായ കോര്‍പ്പറേറ്റ് ആവശ്യകതകള്‍ നിറവേറ്റുന്നതിനുമായി നീക്കിവയ്ക്കും.
കാനറ റൊബേക്കോ ഐപിഒ
മ്യൂച്വല്‍ ഫണ്ട് കമ്പനിയായ കാനറ റോബേക്കോ എഎംസി 4.98 കോടി ഇക്വിറ്റി ഷെയറുകളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. പ്രൊമോട്ടര്‍മാരായ കാനറ ബാങ്കും ഒറിക്സ് കോര്പ്പറേഷന് യൂറോപ്പ് എന്‍വിയും പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയാവും ഓഹരികള്‍ വില്‍ക്കുക. കാനറ ബാങ്ക് 2.59 കോടി ഓഹരികള്‍ വില്‍ക്കും. അതേസമയം ഒറിക്സ് കോര്പ്പറേഷന് 2.39 കോടി ഓഹരികള്‍ വില്‍ക്കും. കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് ബിസിനസിലും മികച്ച സാ3
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




