നമ്മുടെ ദൈനംദിന ജീവിതത്തിൽ അറിയാതെ സംഭവിക്കുന്ന ചെറിയ സാമ്പത്തിക ചോർച്ചകൾ തിരിച്ചറിയുകയാണ് ഇതിൽ പ്രധാനം. ഇതിനായി ഒരു മാസത്തെ ചെലവുകൾ വ്യക്തമായി ട്രാക്ക് ചെയ്യുക. ഉപയോഗിക്കാത്ത ഒ.ടി.ടി സബ്സ്ക്രിപ്ഷനുകൾ, മൊബൈൽ,ബ്രോഡ്ബാൻഡ് പ്ലാനുകൾ എന്നിവ പ്രതിമാസ പ്ലാനുകളിൽ നിന്ന് വാർഷിക പ്ലാനുകളിലേക്ക് മാറ്റുന്നത് വഴി വലിയ തുക ലാഭിക്കാം. കൂടാതെ, ആഴ്ചയിൽ 2-3 തവണ വരെ നടത്തുന്ന ഓൺലൈൻ ഫുഡ് ഡെലിവറികളും അനാവശ്യ ഷോപ്പിംഗുകളും കുറയ്ക്കുന്നത് വഴി മാത്രം മാസത്തിൽ 2,500 മുതൽ 4,000 രൂപ വരെ എളുപ്പത്തിൽ ലാഭിക്കാൻ സാധിക്കും.
പോയന്ററുകൾ ഉപയോഗപ്പെടുത്തുക
നാം നിലവിൽ നടത്തുന്ന ദൈനംദിന ചെലവുകളിൽ നിന്ന് പരമാവധി സാമ്പത്തിക ലാഭം നേടുക എന്നതാണ് രണ്ടാമത്തെ വഴി. സാധനങ്ങൾ വാങ്ങുമ്പോഴും ഇന്ധനം അടിക്കുമ്പോഴും യു.പി.ഐ , ക്രെഡിറ്റ് കാർഡുകൾ എന്നിവ നൽകുന്ന കാഷ്ബാക്കുകളും റിവാർഡ് പോയിന്റുകളും കൃത്യമായി ഉപയോഗപ്പെടുത്തുക. ഉയർന്ന പലിശയുള്ള വ്യക്തിഗത വായ്പകൾ കുറഞ്ഞ പലിശ നിരക്കുകളിലേക്ക് മാറ്റുന്നതും , ഇൻഷുറൻസ് പോളിസികളിലെ അനാവശ്യ ആഡ്-ഓണുകൾ ഒഴിവാക്കുന്നതും വഴി ഒരു വർഷം വൻ തുക ലാഭിക്കാൻ കഴിയും.
സമ്പാദ്യം കഴിഞ്ഞു മാത്രം ചെലവാക്കുക
ഓരോ മാസവും വരുമാനം ലഭിക്കുമ്പോൾ ആദ്യം തന്നെ ഒരു നിശ്ചിത തുക സേവിംഗ്സ് അക്കൗണ്ടിലേക്കോ എസ്.ഐ.പി വഴിയോ മാറ്റി വെച്ച ശേഷം ബാക്കി തുക മാത്രം ചെലവഴിക്കുന്ന രീതി ശീലിക്കുക. വലിയ വാങ്ങലുകൾ നടത്തുന്നതിന് മുൻപ് സാധനങ്ങളുടെ വില മുൻ മാസങ്ങളുമായി താരതമ്യം ചെയ്യുകയും ഓഫറുകൾ പരിശോധിക്കുകയും ചെയ്യുക. ജീവിത നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ ഇത്തരം ചെറിയ മാറ്റങ്ങളിലൂടെ പ്രതിവർഷം അര ലക്ഷം മുതൽ ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയും.




