അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന സംഭവത്തില്‍ സംശയങ്ങളുമായി മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍. എയര്‍ ഇന്ത്യയില്‍ 25 ശതമാനം ഓഹരി പങ്കാളിത്തമുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഈ ദുരന്തത്തിനു ശേഷം ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. എന്ത്കൊണ്ടാണ് ഇത്തരത്തില്‍ മൗനമായിരിക്കുന്നത് എന്ത് ചിന്തിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറയുന്നു.
എയര്‍ ഇന്ത്യ സി.ഇ.ഒയായ കാംപെല്‍ വില്‍സണ്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നോമിനിയായിട്ടാണ് ഈ സ്ഥാനത്തേക്ക് എത്തിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നിരക്ക് കുറഞ്ഞ വിമാന സര്‍വീസായ സ്കൂട്ട് എയര്‍ലൈന്‍സില്‍ കുറച്ചുകാലം കാംപെല്‍ സി.ഇ.ഒയായി പ്രവര്‍ത്തിച്ചിരുന്നു. ഇത്തരത്തില്‍ പ്രതികരിക്കുന്നതിനായുള്ള സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ മൗനം ആകെ അസ്വസ്ഥതയുണ്ടാക്കുന്നു.
അതെ സമയം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ 131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍. 124 പേരുടെ കുടുംബത്തെയും സര്‍ക്കാര്‍ വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങള്‍ വിട്ടുനല്‍കി. ബാക്കിയുള്ളവ ഉടന്‍ വീട്ടുനല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.
മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ തുടരും. അപകടത്തില്‍ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ഇന്നു ശേഖരിക്കും.