പുതിയ വാഹനങ്ങൾ വാങ്ങുന്നവരുടെ മോട്ടോർ ഇൻഷുറൻസ് ചെലവ് കുറയ്ക്കാനും കൂടുതൽ ഇൻഷുറൻസ് ഓപ്ഷനുകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് നിർണായക നിർദേശങ്ങളുമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI). നിലവിലെ ഡീലർ കേന്ദ്രീകൃത ഇൻഷുറൻസ് വിൽപ്പന രീതിയിൽ മാറ്റം വരുത്തുന്നതാണ് നിർദേശത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ വാഹനം വാങ്ങുമ്പോൾ ഷോറൂമിൽ നിന്ന് മാത്രം ഇൻഷുറൻസ് എടുക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ‘Bima Sugam’ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പോളിസി വാങ്ങാനുള്ള അവസരം കൂടുതൽ വ്യക്തമായി ഉപഭോക്താക്കൾക്ക് നൽകണമെന്നാണ് IRDAI നിർദേശം. വാഹന ഡീലർമാർ ഉപഭോക്താക്കൾക്ക് ബീമ സുഗം വഴി ഇൻഷുറൻസ് വാങ്ങാനുള്ള സൗകര്യം വ്യക്തമായി പ്രദർശിപ്പിക്കണം. ഇതിനായി QR കോഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഭോക്താവിനെ നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനും നിർദേശമുണ്ട്.
ഇൻഷുറൻസ് വിതരണവുമായി ബന്ധപ്പെട്ട കമ്മീഷൻ ചെലവ് കുറിനാൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന യഥാർഥ കുറവ് അന്തിമ ചട്ടങ്ങളും ഇൻയ്ക്കുകയാണ് നിർദേശത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബീമ സുഗം പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഇൻഷുറൻസ് കമ്പനികൾക്ക് കുറഞ്ഞ വിതരണച്ചെലവിൽ പോളിസികൾ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രീമിയം ഇത്ര ശതമാനം കുറയും എന്ന് IRDAI അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന യഥാർഥ കുറവ് അന്തിമ ചട്ടങ്ങളും ഇൻഷുറൻസ് കമ്പനികളുടെ നിരക്കുകളും അനുസരിച്ചായിരിക്കും.
IRDAIയുടെ നിർദേശപ്രകാരം പുതിയ വാഹനങ്ങളുടെ മോട്ടോർ ഇൻഷുറ സംവിധാനം കൊണ്ടുവരാനും IRDAI നിർദേശിച്ചിട്ടുണ്ട്. യോഗ്യത നേടാത്ത ഡീലർമാർക്ക് Point of Sales Person ആയി പ്രവർത്തിക്കുകയോ അനുവദനീയമായ മറ്റ് സംവിധാനങ്ങളിലൂടെ ഇൻഷുറൻസ്ൻസ് വിൽപ്പനയിൽ ഡീലർമാർക്കും മറ്റ് വിതരണക്കാർക്കും ലഭിക്കുന്ന പ്രതിഫലത്തിൽ നിയന്ത്രണം വരാം.
നിലവിലുള്ള Motor Insurance Service Provider (MISP) സംവിധാനത്തിന് പകരം കൂടുതൽ വിപുലമായ Insurance Distribution Entity (IDE) സംവിധാനം കൊണ്ടുവരാനും IRDAI നിർദേശിച്ചിട്ടുണ്ട്. യോഗ്യത നേടാത്ത ഡീലർമാർക്ക് Point of Sales Person ആയി പ്രവർത്തിക്കുകയോ അനുവദനീയമായ മറ്റ് സംവിധാനങ്ങളിലൂടെ ഇൻഷുറൻസ് വിതരണം ചെയ്യുകയോ വേണ്ടിവന്നേക്കാം.
പുതിയ സംവിധാനം നിലവിൽ വന്നാൽ വാഹന ഉടമകൾക്ക് വിവിധ ഇൻഷുറൻസ് കമ്പനികളുടെ പോളിസികൾ പ്രീമിയം, കവറേജ്, ഡിഡക്ടിബിൾ, IDV തുടങ്ങിയ ഘടകങ്ങൾ താരതമ്യം ചെയ്ത് തിരഞ്ഞെടുക്കാൻ കൂടുതൽ അവസരം ലഭിക്കും. IRDAIയുടെ നിലവിലെ ഉപഭോക്തൃ മാർഗനിർദേശങ്ങളും സമാന കവറേജുകൾക്കായി വിവിധ കമ്പനികളുടെ ക്വട്ടേഷനുകൾ താരതമ്യം ചെയ്യാൻ നിർദേശിക്കുന്നു.
ഇവ നിലവിൽ IRDAI മുന്നോട്ടുവച്ച നിർദേശങ്ങളാണ്; അന്തിമ നിയമങ്ങളല്ല. കൺസൾട്ടേഷൻ നടപടികൾക്ക് ശേഷം അന്തിമ ചട്ടങ്ങൾ പ്രസിദ്ധീകരിച്ചാലേ മാറ്റങ്ങൾ പ്രാബല്യത്തിൽ വരൂ. അതിനാൽ ഇൻഷുറൻസ് പ്രീമിയം കൃത്യമായി എത്ര കുറയും, ഏത് രീതിയിലാണ് പുതിയ സംവിധാനം നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ അന്തിമ വിജ്ഞാപനം നിർണായകമാണ്.




