സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്
സ്റ്റാര്‍ട്ടപ്പ് ബിസിനസുകളില്‍ ബഹുഭൂരിപക്ഷം ആളുകളും സ്വീകരിക്കുന്ന ഒരു ഘടനയാണ് സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്. ഇത്തരം ബിസിനസ് മാതൃകകളില്‍ ഒറ്റ വ്യക്തി മാത്രമാണ് ബിസിനസ് നയിക്കുന്നത്. കുറഞ്ഞ നിക്ഷേപത്തില്‍ ബിസിനസ് ആരംഭിക്കുന്ന ആളുകള്‍ക്ക് യോജിച്ച ബിസിനസ് മാതൃകയാണിത്. സാധാരണയായി എഫ്എംസിജി വിഭാഗത്തില്‍ പെടുന്ന ബിസിനസുകളില്‍ ഈ രീതി കൂടുതലായും കണ്ടുവരുന്നു.
പ്രൊപ്രൈറ്ററുടെ പാന്‍ നമ്പര്‍ ഉപയോഗിച്ച് ബിസിനസ് തുടങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. ആവശ്യമായ ഘട്ടത്തില്‍ ബിസിനസ് ഘടനയില്‍ മാറ്റം വരുത്താനും സാധിക്കും. എന്നാല്‍ ഈ രീതിയുടെ പ്രശ്നം എന്തെന്നാല്‍ വായ്പയെടുത്ത് ബിസിനസ് തുടങ്ങി നഷ്ടം സംഭവിച്ചാല്‍ പ്രൊപ്രൈറ്ററുടെ ആസ്തികളേയും ഇത് ബാധിക്കും.
ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്
സംരംഭകര്‍ക്കിടയില്‍ വളരെയധികം സ്വീകാര്യത ലഭിച്ച ഒന്നാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് അഥവാ എല്‍എല്‍പി. ഒരേ സമയം പാര്‍ട്ണര്‍ഷിപ് സ്ഥാപനത്തിന്റെയും കമ്പനിയുടേയും ആനുകൂല്യങ്ങള്‍ ലഭിക്കും എന്നതാണ് ഇതിന്റെ ഗുണം. ഇത്തരത്തില്‍ കമ്പനി രൂപീകരിക്കുമ്പോള്‍ ചെലവ് വളരെ കുറവാണ്.
ഒരു കമ്പനിയുടെ എല്ലാ ഗുണങ്ങളോടൊപ്പം പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തിന്റെ മെച്ചങ്ങളും എല്‍.എല്‍.പിയില്‍ ലഭിക്കും.ഒരു പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതിന്റെ ബാധ്യത നമ്മുടെ പേരിലുള്ള മറ്റു വസ്തുവകകളിലേക്കും നീളും. എന്നാല്‍ എല്‍.എല്‍.പി കമ്പനിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ബാധ്യത കമ്പനിയോടെ തീരും എന്നത് ഒരു മെച്ചമാണ്.