നിധി സിങ്ങും ശിഖര്‍ വീര്‍ സിങ്ങും ബെംഗളൂരുവില്‍ ഏറെ കാലം ഗവേഷകരായി ജോലി ചെയ്തു വരികയായിരുന്നു. മികച്ച ശമ്പളം, സുരക്ഷിത ജോലി. എന്നാല്‍ അതുപേക്ഷിച്ച് മറ്റൊരു ചെറിയ സംരംഭത്തിലേക്ക് അവര്‍ തിരിഞ്ഞത് വളരെ ആകസ്മികമായിട്ടായിരുന്നു. പത്ത് വര്‍ഷത്തിലേറെക്കാലമായി ഒരു ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ ഗവേഷകയായി ജോലി ചെയ്ത് വരികയായിരുന്നു നിധി. ശിഖര്‍ വീര്‍ സിങ്ങാകട്ടെ ബയോടെക്നോളജി രംഗത്തെ ഗവേഷകനായിരുന്നു. സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിലും പരിഹാരങ്ങള്‍ കണ്ടെത്തുന്നിലുമെല്ലാം ഇരുവര്‍ക്കും പണ്ടുമുതലേ വലിയ താല്പ്പര്യമായിരുന്നു.


അങ്ങനെയിരിക്കുമ്പോഴാണ്, ഒരു ദിവസം ബെംഗളൂരുവിലെ ലോക്കല്‍ ഫുഡ് കോര്‍ട്ടില്‍ പോയപ്പോള്‍ സമോസ എന്ന പലഹാരത്തിനോട് ആളുകള്‍ക്കുള്ള പ്രിയത്തെക്കുറിച്ച് ഇരുവരും സംസാരിക്കുന്നത്. അപ്പോഴാണ് ഒരു കാര്യം അവരുടെ ശ്രദ്ധയല്പ്പെട്ടത്. പിസയ്ക്കും ബര്ഗറിനുമെല്ലാം ഉള്ളതു പോലെ സമോസയയ്ക്ക് ഒരു ബ്രാന്‍ഡില്ല! നമുക്ക് ഇത്രയേറെ പ്രിയപ്പെട്ട സമോസയെ ഒരു ബ്രാന്ഡാക്കിയാലോയെന്നായി ഇരുവരുടേയും ചിന്ത. 2015ലായിരുന്നു അത്.


സമൂസ വിപണി സംഘടിതമായിരുന്നില്ല. മികച്ച കച്ചവടക്കാരും ലോക്കല്‍ സെല്ലേഴ്സായിരുന്നു. അത് വലിയ അവസരമായി ഇരുവര്‍ക്കും തോന്നി. ഇതാണ് സമൂസ സിങ്ങെന്ന വിജയകരമായ സ്റ്റാര്‍ട്ടപ്പിന്റെ പിറവിയിലേക്ക് നയിച്ചത്. ഏറെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് ഉണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ച് ഈ പുതിയ സംരംഭത്തിലേക്ക് അവര്‍ ചുവടുവെച്ചത്.
തുടക്കം
2015ലാണ് ശിഖര്‍ തന്റെ ജോലി രാജിവെച്ച് ”സമോസ സിങ്” എന്ന പുതുസംരംഭം ആരംഭിച്ചത്. നിധിയാകട്ടെ, തൊട്ടടുത്ത വര്‍ഷം ജോലി വേണ്ടെന്നു വെച്ച് തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയുള്ള പരിശ്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഒരു കുക്കും ഒരു ഔട്ട്ലെറ്റുമായി ബെംഗളൂരുവിലായിരുന്നു ആരംഭം. ഇന്ന് ഹൈദരാബാദ്, വിശാഖപട്ടണം, മൈസൂരു, ചെന്നൈ തുടങ്ങി എട്ടോളം നഗരങ്ങളിലേക്ക് ഇന്ന് സമോസ സിങ് വ്യാപിച്ചുകഴിഞ്ഞു.


എന്താണിത്ര പ്രത്യേകത
സാധാരണ എണ്ണ കൂടുതല്‍ ഉപയോഗിച്ചാണ് മിക്ക സമോസകളുമുണ്ടാക്കുന്നത്. എന്നാല്‍ എണ്ണ കുറച്ച് ഉപയോഗിച്ച് ആരോഗ്യത്തിന് ഊന്നല്‍ നല്‍കിയാണ് തങ്ങള്‍ സമോസയുണ്ടാക്കുന്നതെന്ന് നിധിയും ശിഖറും അവകാശപ്പെടുന്നു. ഓരോ ഔട്ട്ലെറ്റില് നിന്നും ദിവസം 50,000 സമോസയുടെ വില്‍പ്പനയുണ്ട് ഇപ്പോള്‍ സമോസ സിങ്ങിന്.

സമോസയ്ക്ക് പുറമെ കചോറി, ചാട്ട് തുടങ്ങി നിരവധി മറ്റ് വിഭവങ്ങളും ഇവരുടെ ഔട്ട്ലെറ്റുകളില് ലഭ്യമാണ്. തിരിഞ്ഞു നോക്കുമ്പോള്‍ നിധിയ്ക്കും ശിഖറിനും പറയാനുള്ളത് ഇതാണ്-ഇതെല്ലാം തുങ്ങിയത് ഒരു സ്വപ്നം കണ്ടതില്‍ നിന്നാണ്. ആ സ്വപ്നത്തില്‍ ഉറച്ച് വിശ്വസിയ്ക്കണമെന്നേയുള്ളൂ. (”it all started with a dream. You just have to believe.’)