തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സാങ്കേതിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി ടെക്നോപാര്‍ക്ക് വികസനവും ‘ക്വാഡ്’ (QUAD) പദ്ധതിയും മുന്നോട്ട്. കേരളത്തില്‍ വളര്‍ന്നുവരുന്ന പുതിയ സാങ്കേതികവിദ്യകളെയും ഐടി മേഖലയിലെ അവസരങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII) കേരള സംഘടിപ്പിച്ച ‘സി.ഐ.ഐ ഡിജി നെക്സ്റ്റ് ഉച്ചകോടി 2026 ലാണ് നഗരത്തിന്റെ ഐ.ടി സാധ്യതകള്‍ ചര്‍ച്ചയായത്.
കേരള സ്റ്റേറ്റ് ഐടി മിഷന് ഡയറക്ടറും ടെക്നോപാര്‍ക്ക് സി.ഇ.ഒയുമായ സന്ദീപ് കുമാര്‍ ഐ.എ.എസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. കേരളത്തിലെ ഐടി മേഖലയിലുണ്ടായ വിവിധ വികസനങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ടെക്നോപാര്‍ക്കിന്റെ വികസനവും തിരുവനന്തപുരത്തെ സാങ്കേതിക വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ‘ക്വാഡ്’ പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു.
ഉയര്‍ന്ന വൈദഗ്ധ്യവും മികച്ച ശമ്പളവുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഐടി മേഖലയ്ക്കുള്ള ശേഷി വലുതാണെന്ന് സി.ഐ.ഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് ജോസഫ് എം. കല്ലിവയലില്‍ ചൂണ്ടിക്കാട്ടി. ഇത് നാട്ടില്‍ തന്നെ മികച്ച കരിയര്‍ കണ്ടെത്താന്‍ യുവാക്കളെ സഹായിക്കുമെന്നും, പുറത്തു ജോലി ചെയ്യുന്ന മലയാളി പ്രൊഫഷണലുകളെ തിരികെ എത്തിക്കാന്‍ വഴിയൊരുക്കുമെന്നും ജോസഫ് എം. കല്ലിവയലില്‍ കൂട്ടിച്ചേര്‍ത്തു.
ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റേഴ്സിന്റെ (GCC) ദ്രുതഗതിയിലുള്ള വളര്‍ച്ച തിരുവനന്തപുരത്തെ ആഗോള ടെക് ഹബ്ബാക്കി മാറ്റുമെന്ന് സ്വാഗതപ്രസംഗത്തില്‍ സി.ഐ.ഐ തിരുവനന്തപുരം സോണ്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി ബേബി അഭിപ്രായപ്പെട്ടു.
വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ കേരളത്തിനും വ്യവസായ മേഖലയ്ക്കും നല്കുന്ന അവസരങ്ങളെക്കുറിച്ചും, നവീനാശയങ്ങള്‍ക്കും വളര്‍ച്ചയ്ക്കും വേണ്ടി ഇവ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നതിനെക്കുറിച്ചും സി.ഐ.ഐ തിരുവനന്തപുരം ഡിജിടെക് പാനല്‍ കണ്‍വീനര്‍ സിജോ ജോസഫ് ലൂയിസ് സംസാരിച്ചു.
ചടങ്ങില്‍ ജിടെക് സെക്രട്ടറി റോണി കെ സെബാസ്റ്റ്യന്‍ പ്രത്യേക പ്രഭാഷണവും, സി.ഐ.ഐ തിരുവനന്തപുരം സോണ്‍ വൈസ് ചെയര്മാന് രാകേഷ് രാമചന്ദ്രന് നന്ദിയും രേഖപ്പെടുത്തി. വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, സാങ്കേതിക വിദഗ്ദ്ധര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.




