രാജസ്ഥാന് ആസ്ഥാനമായുള്ള തപുകാര ഉത്പാദന കേന്ദ്രത്തില്‍ നിന്നാണ് എലിവേറ്റ് പുറത്തിറക്കുന്നത്.
ഈ വര്‍ഷം ആദ്യമാണ് എലിവേറ്റ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ജാപ്പനീസ് ഓട്ടോമേക്കറായ ഹോണ്ടയില്‍ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്യുവിയാണ് ഹോണ്ട എലിവേറ്റ്. ജപ്പാനില്‍ അടുത്ത വര്‍ഷം ഡബ്ള്യൂ ആര് വി എന്ന ബ്രാന്റ് നേമില്‍ എലവേറ്റ് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.
മോഡല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചതിന് ശേഷം ജപ്പാനിലേക്ക് കയറ്റി അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഉത്പാദന വൈദഗ്ധ്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ പുതിയ നീക്കമെന്നും, ഇത് ഹോണ്ടയുടെ ബിസിനസ്സില്‍ ഇന്ത്യയെ പ്രധാന കയറ്റുമതി കേന്ദ്രമാക്കാനുള്ള ലക്ഷ്യത്തെ ശക്തിപ്പെടുത്തുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ.
സെപ്റ്റംബറിലാണ് ഹോണ്ട ആഭ്യന്തര വിപണിയില്‍ എലിവേറ്റ് പുറത്തിറക്കിയത്. 2030 ആകുമ്പോഴേക്കും ആഭ്യന്തര വിപണിയില്‍ 5 എസ്യുവി മോഡലുകള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എലിവേറ്റിന്റെ ബാറ്ററി ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാനും കമ്പനി പദ്ധതി ഒരുക്കുന്നുണ്ട്.
1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്, സിക്സ് സ്പീഡ് മാന്വല്‍, സെവന് സ്പീഡ് സിവിടി തുടങ്ങിയ വേരിയന്റുകള്‍ എലിവേറ്റിന് ഉണ്ട്.