GST.2.0 അവതരിപ്പിക്കപ്പെട്ടതോടെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒന്നടങ്കം വലിയ രീതിയിലുള്ള വിലക്കുറവാണ് നിലവില്‍ വന്നിരിക്കുന്നത്. വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വപ്നവണ്ടി വാങ്ങാന്‍ ഏറ്റവും നല്ല സമയമാണ് ഇത്. ബഡ്ജറ്റ് ശ്രേണിയിലുള്ള ഹാച്ച്ബാക്കുകള്‍ മുതല്‍ പ്രീമിയം ശ്രേണിയിലുള്ള എസ്യുവികള് വരെ വലിയ വിലക്കുറവില്‍ ഇപ്പോള്‍ ലഭിക്കും. മോഡലും നിര്‍മ്മാതക്കളും അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് 65,000 രൂപ മുതല്‍ 3.35 ലക്ഷം വരെ കിഴിവാണ് പുതിയ GST 2.0 യിലൂടെ ലഭിക്കുക.
മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായി, മഹീന്ദ്ര, ടൊയോട്ട, സ്കോഡ, റെനോള്‍ട്ട്, കിയ തുടങ്ങിയ വാഹന നിര്‍മ്മാതാക്കളെല്ലാം നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കാര്‍ വാങ്ങാന്‍ വിചാരിച്ചിരിക്കുന്നവര്‍ക്ക് നേട്ടമാകുമെന്ന് മാത്രമല്ല, ആദ്യമായി കാര്‍ വാങ്ങാന്‍ പലര്‍ക്കും പ്രചോദനമാകുകയും ചെയ്യുന്നതാണ് കാര്‍ വിലയില്‍ വരാന്‍ പോകുന്ന വ്യത്യാസം.
ജനപ്രിയ കാര്‍ ബ്രാന്‍ഡുകളുടെയും മോഡലുകളുടെയും വിലയില്‍ ഉണ്ടായിരിക്കുന്ന വ്യത്യാസം അറിയാം.
മഹീന്ദ്ര- പ്രതീക്ഷിക്കുന്ന വിലക്കുറവ്
ബൊലേറോ നിയോ – 1.2 ലക്ഷം രൂപ കുറവ്
XUV 3XO – 1.40 ലക്ഷം രൂപ (പെട്രോള്‍), 1.56 ലക്ഷം രൂപ (ഡീസല്‍)
താര് റെയ്ഞ്ച് – 1.35 ലക്ഷം രൂപ വരെ കുറവ്
താര് റോക്സ് – 1.33 ലക്ഷം രൂപ വരെ കുറവ്
സ്കോര്‍പിയോ ക്ലാസിക്ക് – 10.01 ലക്ഷം രൂപ വരെ കുറവ്
സ്കോര്‍പിയോ N – 1.45 ലക്ഷം രൂപ കുറവ്
XUV700 – 1.43 ലക്ഷം രൂപ വരെ കുറവ്
ടാറ്റ മോട്ടോഴ്സ്
ടിയാഗോ – 75,000 രൂപ കുറവ്
ടിഗര്‍ – 80,000 രൂപ കുറവ്
ആള്‍ട്രോസ് – 1.10 ലക്ഷം കുറവ്
പഞ്ച്്- 85,000 രൂപ കുറവ്
നെക്സണ്‍- 1.55 ലക്ഷം രൂപ കുറവ്
ഹാരിയര്‍ – 1.40 ലക്ഷം രൂപ കുറവ്
സഫാരി- 1.45 ലക്ഷം രൂപ കുറവ്
കര്‍വ് – 65,000 രൂപ കുറവ്
റേഞ്ച് റോവര്‍
4.4P SV LWB- 30.4 ലക്ഷം രൂപ കുറവ്
3.0D SV LWB – 27 ലക്ഷം രൂപ കുറവ്
3.0 ഓട്ടോബയോഗ്രഫി – 18.3 ലക്ഷം രൂപ കുറവ്
3.0D HSE- 16.5 ലക്ഷം രൂപ കുറവ്
റെയ്ഞ്ച് റോവര്‍ സ്പോര്‍ട്സ് – 19.7 ലക്ഷം രൂപ കുറവ്
4.4 SV Edition TWO- 19.7 ലക്ഷം കുറവ്
4.4 ഓട്ടോബയോഗ്രഫി – 14.1 ലക്ഷം രൂപ കുറവ്
3.0D/3.OP Dynamic HSE – 9.8 ലക്ഷം രൂപ കുറവ്
റെയ്ഞ്ച് റോവര്‍ വെലാര്‍- 6 ലക്ഷം രൂപ വരെ കുറവ്
ഡിസ്കവറി- 9.9 ലക്ഷം രൂപ വരെ കുറവ്
കിയ
സോണറ്റ് – 1.64 ലക്ഷം രൂപ കുറവ്
സിറോസ്- 1.86 ലക്ഷം രൂപ കുറവ്
സെല്‍റ്റോസ് – 75,372 രൂപ കുറവ്
കാരന്‍സ്- 48,513 രൂപ കുറവ്
കാരന്‍സ് ക്ലാവിസ്- 78,674 രൂപ കുറവ്
കാര്‍ണിവല്‍ – 4.48 ലക്ഷം രൂപ കുറവ്