രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. ബ്രെസ്സയുടെ 10 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി ബ്രെസ മാറി. പ്രതിദിനം 500 ബ്രെസ കാറുകളാണ് മാരുതി വില്‍ക്കുന്നത്.
2016ല്‍ വിറ്റാര ബ്രസയെന്ന പേരിലാണ് മോഡല്‍ ആദ്യമെത്തിയത്. 2022ല്‍ മോഡലിനെ റീബ്രാന്‍ഡ് ചെയ്ത് ബ്രെസയെന്ന് മാത്രമാക്കി. കൂടുതല്‍ സ്പോര്‍ട്ടിയായ വാഹനം ചൂടപ്പം പോലെയാണ് വിറ്റുപോയത്. 8.29 ലക്ഷം മുതല്‍ 14.14 ലക്ഷം രൂപ വരെയാണ് ബ്രെസയുടെ വില.