രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് തങ്ങളുടെ ഐപിഒ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പിന്റെ ഭാഗമായ ആകാശ് എജുക്കേഷണല്‍ സര്‍വീസസിനെയാണ് മലയാളി ബൈജു രവീന്ദ്രന്റെ സംരംഭം ഓഹരി വിപണിയിലിറക്കുന്നത്.
കോച്ചിംഗ് രംഗത്ത് സജീവമായ ആകാശിനെ 2021ലാണ് ബൈജൂസ് ഏറ്റെടുത്തത്. 7000 കോടിയിലധികം രൂപയ്ക്കായിരുന്നു ആകാശിന്റെ ഏറ്റെടുക്കല്‍. പല കാരണങ്ങള്‍ക്കൊണ്ട് പ്രതിസന്ധിയിലായിരിക്കുന്ന ബൈജൂസിന് പുതുഊര്‍ജം പകരാന്‍ ആകാശ് ഐപിഒക്ക് സാധിക്കുമോയെന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.
ബൈജൂസ് ഗ്രൂപ്പില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന സംരംഭമാണ് ആകാശ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്ഥാപനത്തിന്റെ വരുമാനത്തിലുണ്ടായത് മൂന്ന് മടങ്ങ് വര്‍ധനയാണ്.