ആരാധകരുടെ പ്രിയപ്പെട്ട താരമായ ഹാര്‍ദിക് പാണ്ഡ്യ, ഐപിഎല്‍ 2024 ന് മുന്നോടിയായി വീണ്ടും മുംബൈ ഇന്ത്യന്‍സില്‍. ഹാര്‍ദിക്കിനെ തിരികെ മുംബൈ ഇന്ത്യന്‍സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും ഇത് ഹൃദയസ്പര്‍ശിയായ ഒത്തുചേരലാണെന്നും ടീം ഉടമ നിത എം. അംബാനി പറഞ്ഞു.
ഹാര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സില്‍ കാണുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. ഹാര്‍ദിക് കളിക്കുന്ന ഏത് ടീമും മികച്ച ബാലന്‍സ്ഡ് നിരയായിരിക്കുമെന്നും ആകാശ് അംബാനി പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയതോടെ രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന് എന്നിവരോടൊപ്പം വീണ്ടും ചേരുകയാണ് ഹാര്‍ദിക്. മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഹാര്‍ദിക് തുടക്കത്തില്‍ ശ്രദ്ധേയമാകുന്നത്, തുടര്‍ന്ന് 2016 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. 2015 മുതല്‍ 2021 വരെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നാല് വിജയങ്ങളില്‍ ഇന്ത്യയുടെ പ്രീമിയര്‍ ഓള്‍റൗണ്ടര്‍ നിര്‍ണായക പങ്ക് വഹിച്ചു.