സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം സമ്പാദിക്കുന്ന കാര്യം വരുമ്പോള്‍, ഒരു പേര് വിജയത്തിന്റെ തിളങ്ങുന്ന ദീപം പോലെ എന്നും നില്ക്കുന്നു – വാറന്‍ ബഫറ്റ്. ‘ഒറാക്കിള്‍ ഓഫ് ഒമാഹ’യെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ നിക്ഷേപ തന്ത്രത്തെ ഇത്രമാത്രം സവിശേഷമാക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഓഹരി നിക്ഷേപത്തിലൂടെ പണമുണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഏറ്റവും ആദ്യത്തെ പാഠം നിങ്ങള്‍ക്കറിയാമോ? ബഫറ്റ് പറയുന്ന ആ പാഠം ഇതാണ്..
‘നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ബിസിനസ്സില്‍ ഒരിക്കലും നിക്ഷേപിക്കരുത്.’
ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് മനിസാലാക്കാന് സാധിക്കുന്ന പ്രവര്‍ത്തനങ്ങളും ബിസിനസും നടത്തുന്ന കമ്പനികളില്‍ മാത്രമേ നിങ്ങള്‍ പണം നിക്ഷേപിക്കാവൂ എന്നാണ്.
ഒരു കമ്പനി എങ്ങനെ വരുമാനം നേടുന്നുവെന്ന് നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആ ഓഹരി തെരഞ്ഞെടുക്കുന്നത് ഒരിക്കലും ഒരു മികച്ച നിക്ഷേപമായിരിക്കില്ല. നിങ്ങള്‍ക്ക് അറിയാവുന്നതും മനസ്സിലാക്കുന്നതുമായ കാര്യങ്ങളില്‍ മാത്രം നിക്ഷേപം നടത്തുക. ഈ പാഠം മനസിലാക്കി നിക്ഷേപം നടത്തുന്നവര്‍ക്ക് മികച്ച നേട്ടം ലഭിക്കുമെന്ന് ബഫറ്റ് പറയുന്നു.