മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ പണപ്പെരുപ്പം ജനുവരിയില്‍ 0.27 ശതമാനമായി കുറഞ്ഞു. ഓഫീസ് ഓഫ് ഇക്കണോമിക് അഡൈ്വസര്‍ ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡബ്ല്യുപിഐ പണപ്പെരുപ്പം. 2023 ഡിസംബറില്‍ 0.73 ശതമാനമായിരുന്നു പണപ്പെരുപ്പം. മൊത്ത ഭക്ഷ്യവില പണപ്പെരുപ്പം ജനുവരിയില്‍ 3.79 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത് 5.39 ശതമാനമായിരുന്നു.
പണപ്പെരുപ്പത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത് മാനുഫാക്ചര്‍ ചെയ്ത ഉല്‍പ്പന്നങ്ങളിലാണ്, 1.13 ശതമാനം. ഇന്ധനത്തിലും വൈദ്യുതിയിലും 0.51 ശതമാനം ഇടിവ് രേഖപ്പെടുത്തി. ധാതുക്കളും അസംസ്കൃത പെട്രോളിയവും അടങ്ങിയ പ്രൈമറി സാധനങ്ങളില്‍ 3.84 ശതമാനം ഉയര്‍ന്ന പണപ്പെരുപ്പം തുടര്‍ന്നു. ഭക്ഷ്യവസ്തുക്കള്‍, യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍, മറ്റ് നിര്‍മ്മാണ വസ്തുക്കള്‍, ധാതുക്കള്‍, മറ്റ് ഗതാഗത ഉപകരണങ്ങള്‍ മുതലായവയുടെ വില വര്‍ദ്ധനയാണ് ജനുവരിയിലെ പോസിറ്റീവ് പണപ്പെരുപ്പ നിരക്കിന് കാരണം.
പണപ്പെരുപ്പം താഴാനാരംഭിച്ചത് റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും ആശ്വാസം പകരുന്ന സാഹചര്യമാണ്. ഉയര്‍ന്ന നിലയിലുള്ള പലിശ നിരക്കുകള്‍ താഴ്ത്താന്‍ റിസര്‍വ് ബാങ്കിന് ഇത് സഹായകരമാവും
പണപ്പെരുപ്പം താഴാനാരംഭിച്ചത് റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും ആശ്വാസം പകരുന്ന സാഹചര്യമാണ്. ഉയര്‍ന്ന നിലയിലുള്ള പലിശ നിരക്കുകള്‍ താഴ്ത്താന്‍ റിസര്‍വ് ബാങ്കിന് ഇത് സഹായകരമാവും. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പണപ്പെരുപ്പം നിയന്ത്രണത്തിലാവുന്നതും പലിശ നിരക്ക് കുറയുന്നതും സര്‍ക്കാരിനെ സംബന്ധിച്ചും നിര്‍ണായകമാണ്.