ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടാനുള്ള പദ്ധതി റെയില്‍വേയുടെ പരിഗണനയില്‍. ഈ മാസം അവസാനമാണ് ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുക. 5 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍.
നിലവില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏക എക്സ്പ്രസ് ട്രെയില്‍ ഉദയ് എക്സ്പ്രസാണ്. 7 മണിക്കൂര്‍ കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കുന്ന ഈ ട്രെയിനേക്കാള്‍ രണ്ട് മണിക്കൂര്‍ കുറവ് സമയം മാത്രമേ വന്ദേഭാരത് എക്സ്പ്രസിന് വേണ്ടിവരൂ. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികളുടെ ദീര്‍ഘകാല ആവശ്യമാണ് ഉദയ് എക്സ്പ്രസ് കേരളത്തിലേക്ക് നീട്ടുകയെന്നത്. എന്നാല്‍ അനുകൂല തീരുമാനം ഇതുവരെ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വന്ദേഭാരത് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നത് പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസമാകുന്നത്.
കര്‍ണാടകയ്ക്ക് ലഭിക്കുന്ന നാലാമത്തെ വന്ദേഭാരത് എക്സ്പ്രസാണിത്. കര്‍ണാടകയ്ക്കും തമിഴ്നാടിനും ഇടയിലുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിനും. ബെംഗളൂരു-ചെന്നൈ വന്ദേഭാരത് ട്രെയിന്‍ നേരത്തെ തന്നെ സര്‍വീസ് നടത്തുന്നുണ്ട്.
ഈ മാസം അവസാനമാണ് ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുക. 5 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍.