യുഎസ് ആസ്ഥാനമായ അഞ്ജലി ഇന്‍വെസ്റ്റ്മെന്റ്സ് അയോധ്യയില്‍ 100 മുറികളുള്ള റിസോര്‍ട്ട് നിര്‍മിക്കും. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പും യുഎസ് കമ്പനിയുമായി ഇതിനുള്ള കരാറില്‍ ഒപ്പിട്ടു. റിസോര്‍ട്ടിന് അനുയോജ്യമായ ഭൂമി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
യുഎസില്‍ റിയല്‍ എസ്റ്റേറ്റിലും മറ്റ് ബിസിനസ്സുകളിലും ഏര്‍പ്പെട്ടിരിക്കുന്ന ഹൈദരാബാദില്‍ നിന്നുള്ള സംരംഭകനായ രമേഷ് നംഗൂര്നൂരിയാണ് അമേരിക്കന്‍ സ്ഥാപനത്തെ നയിക്കുന്നത്.
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തുടര്ന്ന്, നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താനുള്ള തന്ത്രപരമായ തീരുമാനമാണ് യുഎസ് കമ്പനിയുടേത്.
റിസോര്‍ട്ടിന് അനുയോജ്യമായ ഭൂമി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി
വിനോദസഞ്ചാരികള്‍ക്കും അതിഥികള്‍ക്കും ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും മേഖലയിലെ ടൂറിസത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനും യുപി സര്‍ക്കാരും ഊന്നല്‍ കൊടുക്കുന്നുണ്ട്. കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് യുപി ടൂറിസം മന്ത്രി ജയ് വീര്‍ സിംഗ് പറഞ്ഞു.