വിപണി മുന്നോട്ട്
ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. സെന്‍സെക്സ് 918 പോയന്റ് കുതിച്ച് 77,550 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 275 പോയന്റ് കുതിച്ച് 24,050 ല്‍ എത്തി. നിഫ്റ്റി ഓട്ടോ സൂചിക 2.85% മുന്നേറി റാലിയെ നയിച്ചു. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സൂചികകളും 2 ശതമാനം മുന്നേറി. അതേസമയം ഐടി ഓഹരി സൂചിക 1.5% ഇടിഞ്ഞു.
വെടിനിര്‍ത്തല്‍ പരാജയപ്പെടുമോ?
അതേസമയം വിപണിയുടെ കുതിപ്പിന് കാരണമായ ഇറാന് വെടിനിര്‍ത്തല്‍ പരാജയത്തിലേക്കെന്ന് സൂചന. ട്രംപിന്റെ ഭീഷണികളെ തള്ളി ഇറാന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതോടെ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ എത്തിച്ചേര്‍ന്ന വെടിനിര്‍ത്തല്‍ ധാരണ അപ്രസക്തമായി. ലാറക് ദ്വീപിലൂടെ ഇറാന് കര്‍ശന പരിശോധനകള്‍ക്ക് വിധേയമായി കപ്പലുകള്‍ കടത്തി വിടുന്നുണ്ട്. ടോള്‍ ഈടാക്കിയാണ് കപ്പലുകളെ കടത്തി വിടുന്നത്. 200 ല്‍ ഏറെ കപ്പലുകള്‍ ഹോര്‍മുസില്‍ കുടുങ്ങിക്കിടപ്പുണ്ട്.
ക്രൂഡ് വില ഉയരുന്നു
സംഘര്‍ഷം വീണ്ടും രൂക്ഷമാകുമെന്ന സൂചനയെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പ്. ബ്രെന്റ് ക്രൂഡ് വില 0.77% ഉയര്‍ന്ന് ബാരലിന് 96.66 ഡോളര്‍ എന്ന നിലയിലാണ്. ഡോളറിനെതിരെ രൂപ 92.56 എന്ന നിലയില്‍ കരുത്തു കാട്ടി നില്ക്കുന്നു.
സ്വര്‍ണവില കൂടിയിട്ട് കുറഞ്ഞു
ഇറാന് സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്കയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ ഗ്രാമിന് 140 രൂപ ഉയര്‍ന്നെങ്കിലും ഉച്ചക്ക് ശേഷം 60 രൂപ താഴ്ന്ന് 13,965 എന്ന നിലയിലാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. 640 ഉയര്‍ന്ന് 1,11,720 രൂപയാണ് പവന് വില. അന്താരാഷ്ട്ര വിപണിയില്‍ 12 ഡോളര്‍ താഴ്ന്ന് 4750 ഡോളറാണ് സ്വര്‍ണവില.




