മാലദ്വീപില്‍ ചൈനീസ് പക്ഷപാതിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് തിരിച്ചടി. ഇന്ത്യയുമായുള്ള പരമ്പരാഗത ബന്ധം വഷളാക്കിയ മുയിസുവിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ മാലദ്വീപിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (എംഡിപി) ഒരുങ്ങുന്നു. എംഡിപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ട്. ഇംപീച്ച്മെന്റ് അവതരിപ്പിക്കുന്നതിന് ഒപ്പ് ശേഖരണം ആരംഭിച്ചു കഴിഞ്ഞു.
ബെയ്ജിംഗ് സന്ദര്‍ശനത്തിന് പിന്നാലെ ചൈനീസ് ചാരക്കപ്പലിന് മാലദ്വീപില്‍ നങ്കൂരമിടാന്‍ മുയിസു അനുമതി നല്‍കിയതിനെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസിഡന്റിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റ് വലിയ ബഹളത്തിന് സാക്ഷ്യം വഹിച്ചു.
ബെയ്ജിംഗ് സന്ദര്‍ശനത്തിന് പിന്നാലെ ചൈനീസ് ചാരക്കപ്പലിന് മാലദ്വീപില്‍ നങ്കൂരമിടാന്‍ മുയിസു അനുമതി നല്‍കിയതിനെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസിഡന്റിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു
ഇന്ത്യാ വിരുദ്ധ നിലപാടുമായി അധികാരത്തിലെത്തിയ പ്രസിഡന്റ് മുയിസു ദ്വീപില്‍ സമുദ്ര സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് നയതന്ത്ര ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ച് മുയിസു ഭരണകൂടത്തിലെ മൂന്ന് മന്ത്രിമാര്‍ രൂക്ഷമായ പരാമര്‍ശം നടത്തി. ഇവരെ പുറത്താക്കിയെങ്കിലും മുയിസു തീവ്ര നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്.