തമിഴ്നാട്ടിലെ കൃഷി പ്രളയത്തിലായതോടെ ഒരാഴ്ചക്കിടെ കേരളത്തിലെ പച്ചക്കറി വില വര്‍ധിച്ചു. 2 രൂപ മുതല്‍ 100 രൂപ വരെയാണ് പച്ചക്കറിയുടെ വിലവര്‍ദ്ധനവ്. വെളുത്തുള്ളി കിലോയ്ക്ക് വില 320 രൂപ വരെയാണ്. കഴിഞ്ഞയാഴ്ച 90 രൂപയായിരുന്ന മുരിങ്ങക്ക് ഇപ്പോള്‍ വില 160 രൂപയാണ്. പച്ചമുളകിന്റെ വില ഇപ്പോള്‍ 66 ആയി. കഴിഞ്ഞയാഴ്ച ഇത് 40 രൂപയായിരുന്നു. എന്നാല്‍ ഇഞ്ചിയുടെ വില കുറയുകയാണ് ചെയ്തത്. 240 ആയിരുന്ന ഇഞ്ചിയുടെ വില 120 രൂപയായി.
സമാനമായ രീതിയില്‍ തക്കാളിക്കും വെണ്ടക്കക്കും മറ്റ് അവശ്യ പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഈ വിലവര്‍ധന ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നിരക്കിനെയും ബാധിക്കാന്‍ ഇടയുണ്ട്. കേരളത്തില്‍ പച്ചക്കറി കൃഷി നടത്തുന്ന കര്‍ഷകര്‍ക്കും തമിഴ് നാട്ടിലെ പ്രളയം നേട്ടം നല്‍കിയിരിക്കുകയാണ്.