വണ്‍ പ്ലസ് 11 ന്റെ പിന്‍ഗാമിയായ വണ്‍ പ്ലസ് 12 ചൊവ്വാഴ്ച ചൈനയില്‍ ലോഞ്ച് ചെയ്യുകയാണ്. വണ്‍ പ്ലസ് ആരാധകര്‍ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി, ചാര്‍ജിംഗ് സംവിധാനം, കണക്ടിവിറ്റി ഓപ്ഷന് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടു.
5,400 എംഎഎച്ച് ബാറ്ററിയും, 100 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജിംഗും, 50 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ് കേപ്പബിലിറ്റീസും വണ്‍ പ്ളസ് 12 ല്‍ ഉള്ളതായി കമ്പനി അറിയിച്ചിട്ടുണ്ട്. വയര്‍ലെസ് റിവേഴ്സ് ചാര്‍ജിംഗിനുള്ള സംവിധാനവും ഫോണിലുണ്ടാകും.
26 മിനിറ്റിനുള്ളില്‍ വയേഡ് ചാര്‍ജറിലൂടെ ഫോണ്‍ ഫുള്‍ ചാര്‍ജ്ജില്‍ എത്തും. വയര്‍ലെസ് ചാര്‍ജിംഗ് ആണെങ്കില്‍ 55 മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജ്ജ് ആകും. മറ്റ് ഫ്ളാഗ്ഷിപ്പ് പ്രോ മോഡലുകളെക്കാളും കൂടുതല്‍ ബാറ്ററി ലൈഫ് വണ്‍ പ്ലസ് 12 ന് ഉണ്ടെന്നാണ് വണ്‍ പ്ളസ് പറയുന്നത്.
512 ജിബി മുതല്‍ വണ്‍ ടിബി വരെ സ്റ്റോറേജ് സ്പേസും 32 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും 6.82 ഇഞ്ച് ഡിസ്പ്ലേയുമാണ് ഫോണുകള്ക്കെന്നാണ് വിവരം.