വെസ്റ്റ് എന്‍ഡ് ഒറിജിനല്‍ സ്മാഷ് ഹിറ്റ് മ്യൂസിക്കല്‍ മാമാ മിയയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനം നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ അരങ്ങേറി. ലണ്ടനിലെ വെസ്റ്റ് എന്‍ഡിലെ ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച ഷോകളിലൊന്നായ മാമാ മിയ, മനോഹരമായ ഒരു ഗ്രീക്ക് ദ്വീപിന്റെ പശ്ചാത്തലത്തില്‍ അവിവാഹിതയായ അമ്മ ഡോണയുടെയും ഉടന്‍ വധുവാകാന്‍ പോകുന്ന മകള്‍ സോഫിയുടെയും കഥ പറയുന്നു.
സോഫിയുടെ പിതാവിനെ കണ്ടെത്താനുള്ള അവരുടെ അന്വേഷണം ഡോണയുടെ മൂന്ന് മുന്‍ കാമുകന്മാരെ മുഖാമുഖം കാണുന്നതിലേക്ക് എത്തുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ഈ ഷോയുടെ പശ്ചാത്തലം. ഇതിഹാസ സ്വീഡിഷ് ബാന്‍ഡ് എബിബിഎയുടെ കാലാതീതമായ ഹിറ്റ് ഗാനങ്ങള്‍ ഈ ഷോയെ വേറിട്ട് നിര്‍ത്തുന്നു.
‘ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയില്‍ അവതരിപ്പിക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടിന്റെ ഭാഗമായി ഞങ്ങളുടെ ആദ്യത്തെ വെസ്റ്റ് എന്‍ഡ് അവതരണമായ മാമാ മിയ നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എബിബിഎയുടെ സംഗീതത്തിന് പേരുകേട്ട, പ്രണയത്തിന്റെയും സംഗീതത്തിന്റെയും ബന്ധങ്ങളുടെയും ഈ ഐതിഹാസിക കഥ ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രിയപ്പെട്ടതാണ്.
ഈ സന്തോഷകരമായ ആഘോഷത്തിന്റെ ഭാഗമാകാനും ഈ ഉത്സവ സീസണില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരുപാട് സന്തോഷകരമായ ഓര്‍മ്മകള്‍ സൃഷ്ടിക്കാനും ഞാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു’, ഉദ്ഘാടന ദിനത്തില്‍ സ്ഥാപകയും ചെയര്‍പേഴ്സണുമായ ശ്രീമതി നിത അംബാനി പറഞ്ഞു.