യാത്രികര്‍ക്ക് സന്തോഷിക്കാം, ഇന്ത്യ-ദുബൈ ബന്ധം ശക്തിപ്പെടുത്തുന്നതിനായി അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ പദ്ധതിയുമായി ദുബായ്. സുസ്ഥിരമായ സാമ്പത്തിക സഹകരണം, ടൂറിസം, ബിസിനസ് ബന്ധങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിസ അവതരിപിപ്പിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ ഈ വിസ ലഭ്യമാകും.
രാജ്യത്ത് 90 ദിവസത്തേക്ക് തുടരാന്‍ അനുവദിക്കുന്ന ഒന്നാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ. ഇത് വീണ്ടും 90 ദിവസത്തേക്ക് കൂടി നീട്ടാനാകും. മൊത്തം താമസം ഒരുവര്‍ഷം 180 ദിവസത്തില്‍ കൂടരുത്. തുടര്‍ച്ചയായി അല്ലെങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ യു.എ.ഇയില്‍ മൊത്തം 900 ദിവസം തങ്ങാന്‍ ഇതിലൂടെ കഴിയുന്നു.
ഇതോടെ ബിസിനസ് കൂടിക്കാഴ്ചകള്‍ക്കും മറ്റും ദുബായ് മികച്ച നഗരമായി മാറും. അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ സംരംഭം ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മികവുറ്റതാക്കി മാറ്റുമെന്നാണ് ദുബായ് പ്രതീക്ഷിക്കുന്നത്. 2022ല്‍ യു.എ.ഇയില്‍ എത്തിയ ഇന്ത്യന്‍ യാത്രക്കാരില്‍ നിന്ന് 2023ല്‍ 34 ശതമാനം വര്‍ധനയാണുണ്ടായത്. 2023ല്‍ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം ഇത്തരത്തില്‍ കൂടിയപ്പോഴാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നടപ്പിലാക്കാന്‍ ദുബായ് തയ്യാറായത്.