മുകേഷ് അംബാനി ഇനി ഡാറ്റ സെന്റര്‍ ബിസിനസിലേക്കും. ഇന്ത്യയില്‍ ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കുന്നതിനായുള്ള കരാറില്‍ ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിനും ഡിജിറ്റല്‍ റിയാലിറ്റിക്കും ഒപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൈകോര്‍ക്കുന്നു.
ഇന്ത്യയിലെ ഡാറ്റാ സെന്ററുകള്‍ക്കായുള്ള എസ് പി വി (സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) കളിലാണ് റിലയന്‍സ് നിക്ഷേപിക്കുന്നത്. ഓരോ ഇന്ത്യന്‍ എസ് പി വി കളിലും റിലയന്‍സ് 33.33% ഓഹരികള്‍ കൈവശം വയ്ക്കുകയും തുല്യ പങ്കാളിയാകുകയും ചെയ്യും. ‘ഡിജിറ്റല്‍ കണക്ഷന്: എ ബ്രൂക്ക്ഫീല്‍ഡ്, ജിയോ ആന്‍ഡ് ഡിജിറ്റല്‍ റിയാലിറ്റി കമ്പനി’ എന്നാണ് ഈ സംരംഭത്തെ ബ്രാന്‍ഡ് ചെയ്തിരിക്കുന്നത്.
ആഗോളതലത്തില്‍ ക്ലൗഡ്, കാരിയര്‍-ന്യൂട്രല്‍ ഡാറ്റാ സെന്റര്‍, കോളോക്കേഷന്‍, ഇന്റര്കണക്ഷന് സൊല്യൂഷനുകള്‍ എന്നിവയുടെ ഏറ്റവും വലിയ ദാതാവാണ് ഡിജിറ്റല്‍ റിയാലിറ്റി. 27 രാജ്യങ്ങളിലായി 300ലധികം ഡാറ്റാ സെന്ററുകളുമുണ്ട്. ആഗോള തലത്തില്‍ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപകരില്‍ ഒന്നാണ് ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍. ഡിജിറ്റല്‍ റിയാലിറ്റിക്ക് ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറുമായി സംയുക്ത സംരംഭവുമുണ്ട്.
ആദ്യഘട്ടത്തില്‍ ചെന്നൈയിലും മുംബൈയിലും ലോകോത്തര ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുകകയാണ് ലക്ഷ്യം.