തായ്വാന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ (ഡിപിപി) നേതാവ് ലായ് ചിംഗ്-ടെയ്ക്ക് ഉജ്വല വിജയം. സ്വതന്ത്ര തായ്വാനു വേണ്ടി ശക്തമായി നിലകൊള്ളുന്ന ഡിപിപി, ചൈനയുടെ അവകാശവാദങ്ങള്‍ തള്ളിക്കളയുന്ന പാര്‍ട്ടിയാണ്. അപകടകാരിയായ വിഘടനവാദിയെന്ന് ചൈന ആരോപിച്ച നേതാവാണ് ലായ് ചിംഗ്-ടെയ്ക്ക്.
നിലവിലെ വൈസ് പ്രസിഡന്റായ ലായ്, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ചൈനീസ് അനുകൂല കക്ഷിയായ കുമിന്താങ്ങിന്റെ (കെഎംടി) ഹൗ യു-ഇഹുമിനെയും തായ്വാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ കോ വെന്‍-ജെയെയുമാണ് പരാജയപ്പെടുത്തിയത്. തായ്വാന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.
നിലവിലെ വൈസ് പ്രസിഡന്റായ ലായ്, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ചൈനീസ് അനുകൂല കക്ഷിയായ കുമിന്താങ്ങിന്റെ ഹൗ യു-ഇഹുമിനെയും തായ്വാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ കോ വെന്‍-ജെയെയുമാണ് പരാജയപ്പെടുത്തിയത്
തായ്വാന് കടലിടുക്കിലുടനീളം സമാധാനവും നിലവിലെ സ്ഥിതിയും സംരക്ഷിക്കാനും ദ്വീപിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കാനും താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ലായ് പറഞ്ഞു. ചൈനയുമായി മെച്ചപ്പെട്ട ഇടപഴകലിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസുമായി സൗഹൃദബന്ധം പുലര്‍ത്തുന്ന നേതാവാണ് ലായ്.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ചൈന ശ്രമിച്ചെന്ന് തായ്വാന് ആരോപിച്ചു.