ഏറെ വരുമാനപ്രതീക്ഷയോടെയാണ് ഈ സാമ്പത്തികവര്‍ഷം ആരംഭിച്ചതെങ്കിലും ബജറ്റ് അവതരണവേളയില്‍ ചര്‍ച്ചയാകുന്നത് സംസ്ഥാനത്തിന്റെ അധികച്ചെലവ് ആണ്. വിചാരിച്ച പല മേഖലകളിലും വേണ്ടത്ര നേട്ടം കൊയ്യാന്‍ കഴിഞ്ഞിട്ടില്ല. വരുമാനം പ്രതീക്ഷയിലും താഴെയാണ് ലഭിച്ചത്.
പറ്റുന്ന മേഖലകളിലൊക്കെ നിരക്കുവര്‍ധന നടപ്പാക്കിയെങ്കിലും സംസ്ഥാനത്തിന് ഇത്തവണ 39,706 കോടി രൂപ കടമെടുക്കേണ്ടി വന്നു. അഥവാ, വരവിനെക്കാള്‍ 39.7 കോടി രൂപ അധികം ചെലവായി. കെട്ടിട നിര്‍മാണ ഫീസും മറ്റും വര്‍ധിപ്പിച്ചതു വഴി തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ കാര്യമായ വര്‍ധന ഉണ്ടായി എന്നതൊഴിച്ചാല്‍ കാര്യമായ നേട്ടം കൊയ്യാനായില്ലെന്നു കണ്ട്രോളര് ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ (സിഎജി) കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ക്ഷേമ പെന്ഷന് വിതരണത്തിനായി ഇന്ധനത്തിനു 2 രൂപ സെസ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പിരിഞ്ഞുകിട്ടിയത് 750 കോടി രൂപ മാത്രമാണ്. ഒരു മാസത്തെ ക്ഷേമപെന്ഷന് നല്കാന് 900 കോടിയാണു ചെലവ്.