യു എസ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷത്തേക്ക് നോണ്‍ ഇമിഗ്രന്റ് കാറ്റഗറിയിലുള്ള ആളുകള്‍ക്ക് എംപ്ളോയ്മെന്റ് ഓതറൈസേഷന്‍ കാര്‍ഡുകള്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതില്‍ ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്നവരും ഉള്‍പ്പെടും.
പെര്‍മെനന്റ് റെസിഡന്റ് കാര്‍ഡ് എന്നാണ് ഔദ്യോഗികമായി ഗ്രീന്‍ കാര്‍ഡ് അറിയപ്പെടുന്നത്. യു എസി ലേക്ക് കുടിയേറുന്നവര്‍ക്ക് സ്ഥിരമായി താമസിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട് എന്നതിന്റെ തെളിവായി നല്കുന്ന ഒരു രേഖയാണ് ഇത്.
തൊഴില്‍ അംഗീകാരത്തിനായി അപേക്ഷിക്കുന്ന, പൗരന്മാരല്ലാത്തവര്ക്കുള്ള, പ്രാരംഭ പുതുക്കല്‍ ഇഎഡികള്ക്കുള്ള എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ്സിന്റെ (ഇഎഡി) മാക്സിമം വാലിഡിറ്റി പിരീഡ്, 5 വര്‍ഷമായി ,യുഎസ് ഇമിഗ്രേഷന്‍ സര്‍വീസസ് വര്‍ധിപ്പിച്ചു. അഭയം നേടുന്നതിനോ, നീക്കം ചെയ്യല്‍ തടഞ്ഞുവെക്കുന്നതിനോ ഉള്ള അപേക്ഷകര്‍, അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ് അണ്ടര്‍ ഐഎന്‍എ 245, സസ്പെന്ഷന് ഓഫ് ഡീപോര്ട്ടേഷന് ഓര് കാന്സലേഷന് ഓഫ് റിമൂവല്‍ തുടങ്ങിയ കാറ്റഗറിയിലുള്ളവരെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നാണ് ഫെഡറല്‍ ഏജന്‍സി പറഞ്ഞത്.
10.5 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ എംപ്ലോയ്മെന്റ് ബേസ്ഡ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവരാണ്.