ഭവന വായ്പാ നിരക്കുകളും വിലയും ഉയര്‍ന്നു നിന്നിട്ടും 2023 ല്‍ മികച്ച വളര്‍ച്ച കൈവരിച്ച് റിയല്‍റ്റി മേഖല. രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളില്‍ ഈ വര്‍ഷം ഭവന വില്‍പ്പന 31 ശതമാനം ഉയര്‍ന്ന് 4.77 ലക്ഷം യൂണിറ്റിലെത്തി. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്.
ചതുരശ്ര അടിക്ക് കഴിഞ്ഞ വര്‍ഷത്തെ 6150 രൂപയില്‍ നിന്ന് 7080 രൂപയിലേക്ക് വില ഉയര്‍ന്നതും വിപണിയെ പിന്നോട്ടടിപ്പിച്ചില്ല. ആഗോള പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ചാണ് ഇന്ത്യന്‍ റിയല്‍റ്റി മേഖലയുടെ കുതിപ്പ്.
റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ അനറോക്ക് വ്യാഴാഴ്ച രാജ്യത്തെ ഏഴ് പ്രധാന പ്രാഥമിക ഭവന വിപണികളിലെ വാര്‍ഷിക ഡാറ്റ പുറത്തുവിട്ടു. ഇത് പ്രകാരം ഭവന വില്‍പ്പന 2022 ലെ 3,64,870 യൂണിറ്റില്‍ നിന്ന് ഈ കലണ്ടര്‍ വര്‍ഷത്തില്‍ 4,76,530 യൂണിറ്റായി വര്‍ദ്ധിച്ചു.
ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കൊപ്പം വര്‍ദ്ധിച്ചുവരുന്ന പ്രോപ്പര്‍ട്ടി വിലകളും പലിശനിരക്കും റെസിഡന്‍ഷ്യല്‍ വില്‍പ്പനയെ ബാധിക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഉയര്‍ന്ന ഡിമാന്‍ഡ് നിലനില്‍ക്കുകയാണെന്ന് അനറോക്ക് ചെയര്മാന് അനുജ് പുരി പറഞ്ഞു.
കണക്കുകള്‍ പ്രകാരം, മുംബൈ മെട്രോപൊളിറ്റന്‍ റീജിയന് (എംഎംആര്‍) ആണ് ഏഴ് നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭവന വില്‍പ്പന നടത്തിയത്. എംഎംആറിലെ വില്‍പ്പന മുന്‍വര്‍ഷത്തെ 1,09,730 യൂണിറ്റില്‍ നിന്ന് 40 ശതമാനം ഉയര്‍ന്ന് 1,53,870 യൂണിറ്റിലെത്തി.
പൂനെയില്‍ ഭവന വില്‍പ്പന 52 ശതമാനം വര്‍ധിച്ച് 57,145 യൂണിറ്റില്‍ നിന്ന് 86,680 യൂണിറ്റായി. ഡല്‍ഹി-എന്‍സിആറില്‍ വില്‍പ്പന 63,710 യൂണിറ്റുകളില്‍ നിന്ന് 3 ശതമാനം വര്‍ധിച്ച് 65,625 യൂണിറ്റുകളായി. ഏറ്റവും കുറവ് വര്‍ധന ഡെല്‍ഹിയിലാണ്.
ബെംഗളൂരുവിലെ ഭവന വില്‍പ്പന 49,480 യൂണിറ്റില്‍ നിന്ന് 29 ശതമാനം ഉയര്‍ന്ന് 63,980 യൂണിറ്റായി. 47,485 യൂണിറ്റുകളില്‍ നിന്ന് 61,715 യൂണിറ്റുകളായി 30 ശതമാനം വളര്‍ച്ചയാണ് ഹൈദരാബാദ് രേഖപ്പെടുത്തിയത്. കൊല്‍ക്കത്തയിലെ വില്‍പ്പന 21,220 യൂണിറ്റില്‍ നിന്ന് 9 ശതമാനം ഉയര്‍ന്ന് 23,030 യൂണിറ്റിലെത്തി. ചെന്നൈയില്‍ കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തിലെ 16,100 യൂണിറ്റില്‍ നിന്ന് ഈ വര്‍ഷം 34 ശതമാനം വര്‍ധിച്ച് 21,630 യൂണിറ്റായി വീട് വില്പന ഉയര്‍ന്നു.