ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ മാതൃകമ്പനി എറ്റേണലിന് ജിഎസ് ടി വകുപ്പിന്റെ നികുതി നോട്ടീസ്. പലിശയും പലിശയും അടക്കം മൊത്തത്തില്‍ 40 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് നോട്ടീസുകളാണ് ഏറ്റേണലിന് ലഭിച്ചിരിക്കുന്നത്. സൊമാറ്റോ കൂടാതെ, അതിവേഗ വിതരണ ശൃംഖയായ ബിങ്കിറ്റ്, ഹൈപ്പര്‍പ്യുവര്‍, ഡിസ്ട്രിക്റ്റ് എന്നീ കമ്പനികളുടെയും ഉടമകളാണ് എറ്റേണല്‍.
2017 ജൂലൈ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവിലെ നികുതി കുടിശ്ശിക മുന്‍നിര്‍ത്തിയാണ് ബെംഗളരൂവിലെ ജോയിന്റ് കമ്മീഷണര്‍-4ന്റെ ഓഫീസില്‍ നിന്നും എറ്റേണലിന് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരെ അപ്പീല്‍ അയക്കുമെന്ന് എറ്റേണല്‍ അറിയിച്ചു.
ആഗസ്റ്റ് 25-ന് ജോയിന്റ് കമ്മീഷണറില്‍ നിന്നും നികുതി കുടിശ്ശിക നോട്ടീസുകള്‍ ലഭിച്ചതായി എറ്റേണല്‍ വ്യക്തമാക്കി. മൊത്തത്തില്‍ 17,19,11,726 രൂപയുടെ നികുതിയും 21,42,14,791 രൂപയുടെ പലിശയും 1,71,91,177 രൂപയുടെ പിഴയുമാണ് നോട്ടീസില്‍ ചുമത്തിയിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.