ഉയര്‍ന്നും താണും ഉപഭോക്താക്കളുടെ ക്ഷമപരീക്ഷിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണം ഇന്ന് വീണ്ടും കുതിപ്പിന്റെ വക്കില്‍. ഗ്രാമിന് 30 രൂപ വര്‍ധിച്ച് ഇന്ന് വില 6,635 രൂപയായി. 240 രൂപ ഉയര്‍ന്ന് 53,080 രൂപയാണ് പവന്‍വില. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. കഴിഞ്ഞമാസം 19ന് (April 19) കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന സ്വര്‍ണവില.
സ്വര്‍ണവില വര്‍ധിക്കുന്നതിനാല്‍ വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത് ലൈറ്റ്വെയിറ്റ് ആഭരണങ്ങളാണ്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ഉലയുന്നതാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയെ മേലോട്ട് നയിക്കുന്ന പ്രധാന ഘടകം. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുന്ന തുകയാണ് 4,400 രൂപ. അതായത് 53,080 രൂപയും 4,400 രൂപയും ചേര്‍ത്ത് 57,480 രൂപയെങ്കിലും കൊടുക്കണം ഇന്നൊരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍.