റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ശേഷം സ്വര്‍ണവില താഴ്ന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,575 രൂപയിലും പവന് 52,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിലും ഇടിവിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര സ്വര്‍ണ വില വീണ്ടും 2300 ഡോളറിലേക്കിറങ്ങി. രാജ്യാന്തര പ്രതിസന്ധികള്‍ കുറഞ്ഞതോടെ ഇനി പലിശ നിരക്കുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.