സംസ്ഥാന വിപണിയില്‍ പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില വര്‍ധിച്ചതിനെ തുടര്‍ന്ന്, സംസ്ഥാനത്തെ ജയില്‍ വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചു. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. ഗുണമേന്മയുള്ള ഭക്ഷണം കുറഞ്ഞ വിലക്ക് നല്‍കിക്കൊണ്ട് ഫ്രീഡം ഫുഡ് എന്ന പേരില്‍ ജയില്‍ വിഭവങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നു.

വിഭവങ്ങള്‍ക്ക് 5 മുതല്‍ 30 രൂപ വരെ വര്‍ധിപ്പിച്ചത്.എന്നാല്‍ ചപ്പാത്തിയുടെ വില കൂട്ടിയില്ല.ഒട്ടുമിക്ക പച്ചക്കറികളും ജയിലുകളില്‍ കൃഷി ചെയ്യുന്നുണ്ട്. മറ്റ് സാധനങ്ങള്‍ സപ്ലൈകോ വഴിയാണ് വാങ്ങുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയാണ് വിലകൂട്ടലിനു നിര്‍ബന്ധമാക്കിയതെന്നാണ് ജയില്‍ വകുപ്പ് അറിയിച്ചത്. തുടര്‍ന്ന് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
40 രൂപയുള്ള ഊണിന് 50 ആയും ചിക്കന്‍ ഫ്രൈ വില 35ല്‍ നിന്ന് 45 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 750 ഗ്രാമുള്ള 170 രൂപയുടെ പ്ലംകേക്കിന് 200 രൂപയാണ് പുതുക്കിയ വില. 350 ഗ്രാമിന്റെ പ്ലം കേക്കിന് 85 ല്‍ നിന്ന് 100 രൂപയാക്കും ഉയര്‍ത്തിട്ടുണ്ട്. ചില്ലി ചിക്കന്‍ 60 ല്‍ നിന്നും 65 ആയി വര്‍ധിച്ചു. മുട്ടക്കറി 20 രൂപയാണ് വില.