ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി കൂടുതല്‍ എളുപ്പം. നിര്‍മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ഉപയോക്തൃ സൗഹൃദ പോര്‍ട്ടലുകള്‍ ആണ് ഈ സേവനം എളുപ്പമാക്കുന്നത്. അതിനാല്‍ തന്നെ ശമ്പളം, സമ്പാദ്യത്തില്‍ നിന്നുള്ള പലിശ, ഫ്രീലാന്‍സ് വരുമാനം പോലുള്ള ലളിത വരുമാന സ്രോതസുകളാണ് ഉളളതെങ്കില്‍ ഐ.ടി.ആര് ഫയല്‍ ചെയ്യാന്‍ പ്രത്യേകിച്ച് ഒരു ചാര്‍ട്ടഡ് അക്കൗണ്ടന്റിനെ ആശ്രയിക്കേണ്ട. 2025 സെപ്റ്റംബര്‍ 15 വരെയാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി.
അഞ്ചു ഘട്ടങ്ങളിലൂടെ ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാം
ഘട്ടം 1:
ഫോം 16, ബാങ്കിന്റെ വാര്‍ഷിക സ്റ്റേറ്റ്മെന്റുകള്‍, പലിശ സര്‍ട്ടിഫിക്കറ്റുകള്‍, ഫോം 26AS, വാര്‍ഷിക വിവര സ്റ്റേറ്റ്മെന്റ് തുടങ്ങിയ പ്രധാന രേഖകള്‍ ശേഖരിക്കുക.
ഘട്ടം 2:
ആദായനികുതി വകുപ്പിന്റെ https://www.incometax.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. നിങ്ങളുടെ പാന്‍, ആധാര്‍ കാര്‍ഡ്, പാസ്വേഡ് എന്നിവ ഉപയോഗിച്ചാണ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യേണ്ടത്. ആദ്യമായി ലോഗിന്‍ ചെയ്യുകയാണെങ്കില്‍ പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, വര്‍ക്കിംഗ് ഇമെയില്‍ ഐഡി, ആധാര്‍ വിശദാംശങ്ങള്‍ എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം
ഘട്ടം 3:
ശരിയായ ഐടിആര്‍ ഫോം തിരഞ്ഞെടുക്കുക ബിസിനസ് വരുമാനമില്ലാത്ത ശമ്പളക്കാരായ വ്യക്തികള്‍ക്ക് ITR-1 ഫോമാണ് തിരഞ്ഞെടുക്കേണ്ടത്. അതേസമയം, ഒന്നിലധികം വരുമാന സ്രോതസുകളുള്ള ഫ്രീലാന്‍സര്‍മാര്‍ക്കോ നികുതിദായകര്‍ക്കോ ITR-2 അല്ലെങ്കില്‍ ITR-3 വേണ്ടി വന്നേക്കാം. അതിനാല്‍ വരുമാന സ്രോതസുകള്‍ വ്യക്തമായി മനസിലാക്കുകയും അവ ഒരു പ്രത്യേക ഷീറ്റില്‍ എഴുതുകയും ചെയ്യുക.
ഘട്ടം 4:
നികുതിദായകരുടെ പാന്‍ കാര്‍ഡ്, AIS, ഫോം 26AS എന്നിവയില്‍ നിന്നുളള ഡാറ്റ സ്വയമേവ പൂരിപ്പിക്കാന്‍ അനുവദിക്കുന്ന തരത്തിലാണ് പോര്‍ട്ടല്‍ സജ്ജീകരിച്ചിരിക്കുന്നത്. മുന്‍കൂട്ടി പൂരിപ്പിക്കപ്പെട്ട ഡാറ്റകള്‍ കൃത്യവും അപ്ഡേറ്റ് ചെയ്തതുമാണെന്ന് ഉറപ്പാക്കാന്‍ വിശദാംശങ്ങള്‍ പരിശോധിക്കുക
ഘട്ടം 5:
വരുമാന വിശദാംശങ്ങള്‍ നല്‍കിയതിന് ശേഷം, നിങ്ങള്‍ക്ക് വ്യക്തിഗതമായി ബാധകമായ സെക്ഷന്‍ 80C, 80D മുതലായവ പ്രകാരം കിഴിവുകള്‍ ക്ലെയിം ചെയ്യുന്നതില്‍ ശ്രദ്ധിക്കുക
ഘട്ടം 6:
വിശദാംശങ്ങള്‍ എല്ലാം പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനായി ഫോം പ്രിവ്യൂ ചെയ്യുക. എല്ലാം കൃത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ആധാര്‍ OTP, നെറ്റ് ബാങ്കിംഗ്, ലഭ്യമായ മറ്റ് ഓപ്ഷനുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇ-വെരിഫൈ ചെയ്ത് ഫോം സമര്‍പ്പിക്കുക.