കേരളത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് വര്‍ധിക്കുന്നു. പൊതുവെ തണുപ്പ് കാലമായ ഫെബ്രുവരിയില്‍ പോലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.ഈ വര്‍ഷം എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ചൂട് കൂടുതല്‍ വര്‍ധിക്കാനും അതിനാല്‍ തന്നെ വേനല്‍ കനക്കാനും സാധ്യത ഏറെയാണ്.
ഇന്നലെ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂര്‍ വിമാനത്താവളത്തിലാണ് 37.7°c. ഫെബ്രുവരി 5 ന് കോഴിക്കോട് സിറ്റിയില്‍ ഉയര്‍ന്ന താപനിലയില്‍ സാധാരണ യിലും 3°c കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ സ്റ്റേഷനുകളില്‍ 2°c കൂടുതലും ഉയര്‍ന്ന താപനില രേഖപെടുത്തിയിരുന്നു.
ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭൂമിയില്‍ അനുഭവപ്പെടുന്ന സവിശേഷ കാലാവസ്ഥയാണ് എല്‍ നിനോ. ഭൂമിയില്‍ നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറ്റുന്നതാണ് ഈ പ്രതിഭാസം. ഇത് നിലനില്ക്കുക കുറച്ചു മാസങ്ങളിലേക്കാണെങ്കിലും അതുണ്ടാക്കുന്ന ആഘാതങ്ങള്‍ വളരെ വലുതാണ്. സമാനമായ എല്‍ നിനോ പ്രതിഭാസം 2017-18 കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.