വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക സീദ്ധ നല്കുന്ന ബജറ്റില്‍, 250 കോടി രൂപയുടെ വികസന പദ്ധതികള്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ നടപ്പിലാക്കും. പ്രവര്‍ത്തനം തുടങ്ങി ആദ്യ വര്‍ഷം മുതല്‍ വരുമാനമുണ്ടാക്കുകയും സ്വയംപര്യാപ്പവുമായിക്കൊണ്ടിരിക്കുന്ന സ്ഥാപനം എന്ന നിലയില്‍ വായ്പകള്‍ എടുക്കാന്‍ സര്‍വ്വകലാശാലയ്ക്ക് അനുമതി നല്‍കും. വായ്പകള്‍ക്ക് പലിശയിളവ് നല്‍കുന്നതാണ്.
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുമായി അക്കാദമിക് സഹകരണത്തിനായി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവഡേഴ്സിറ്റി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ ഗവേഷണം നടത്തുന്നതിനായി കേരള സ്പെസിഫിക് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡിയ്ക്ക് ചേരാന്‍ കഴിയും.
പി.എച്ച്.ഡി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ അടുത്ത മൂന്ന് വര്‍ഷം കേരളത്തില്‍ മടങ്ങിയെത്തി നാടിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കണം എന്ന വ്യവസ്ഥ കൂടി ഇതിന്റെ ഭാഗമായുണ്ടാകും. സ്ഥിരം സ്നോളര്ഷിഷ് ഫണ്ടിലേക്ക് 10 കോടി രൂപ വകയിരുത്തുന്നതായും പറഞ്ഞു.
ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുടെ മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക്, മധ്യമേഖലകളിലായി ആരംഭിക്കും. എ.പി.ജെ അബ്ദുള്‍കലാം സര്‍വ്വകലാശാലയുടെ കീഴില്‍
മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു. സര്‍വ്വകലാശാലയ്ക്കായി ഏറ്റെടുത്ത സ്ഥലത്ത് 71 കോടി രൂപ മുടക്കി ആസ്ഥാന മന്ദിരം നിര്‍മ്മിക്കും.