22 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുണ്ടായിരുന്ന എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ മൂല്യം അസറ്റ് മാനേജിംഗ് സ്ഥാപനമായ ബ്ലാക്ക് റോക്ക് 1 ബില്യണ്‍ ഡോളറായി താഴ്ത്തി. 2023 ഒക്ടോബര്‍ പാദത്തില്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനില്‍ നടത്തിയ റെഗുലേറ്ററി ഫയലിംഗില്‍ ബൈജൂസ് ഓഹരികള്‍ക്ക് ഏകദേശം 209.6 ഡോളര്‍ മൂല്യമാണ് ബ്ലാക്ക് റോക്ക് നല്‍കിയിരിക്കുന്നത്. 2022 ലെ 4,660 ഡോളര്‍ മൂല്യത്തില്‍ നിന്നാണ് ഈ വീഴ്ച. 95% ഇടിവാണ് ഇതുവരെ ബൈജൂസ് ഓഹരികള്‍ക്ക് സംഭവിച്ചിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് ബ്ലാക്ക് റോക്ക് ബൈജൂസിന്റെ ഓഹരികളുടെ മൂല്യം കുറയ്ക്കുന്നത്. ഏകദേശം 9 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രോസസും ബൈജൂസിന്റെ മൂല്യം 3 ബില്യണ്‍ ഡോളറില്‍ താഴെയാണെന്ന് കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരുന്നു
ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജറായ ബ്ലാക്ക് റോക്കിന് എഡ്ടെക് സ്ഥാപനത്തില്‍ 1 ശതമാനത്തില്‍ താഴെ മാത്രം ഓഹരിയാണുള്ളത്. ഇത് മൂന്നാം തവണയാണ് ബ്ലാക്ക് റോക്ക് ബൈജൂസിന്റെ ഓഹരികളുടെ മൂല്യം കുറയ്ക്കുന്നത്. ഏകദേശം 9 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രോസസും ബൈജൂസിന്റെ മൂല്യം 3 ബില്യണ്‍ ഡോളറില്‍ താഴെയാണെന്ന് കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരുന്നു.
ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി മുമ്പ് കണക്കാക്കപ്പെട്ടിരുന്ന ബൈജൂസ് കഴിഞ്ഞ ഒരു വര്‍ഷമായി കടം തിരിച്ചടവ്, വരുമാനക്കുറവ് തുടങ്ങിയ വെല്ലുവിളികളുമായി പോരാടുകയാണ്.