76ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണല്ലോ നമ്മള്. ഹര് ഘര്‍ തിരംഗ അഭിയാന് 2.0 യുടെ ഭാഗമായി രാജ്യത്ത് മുഴുവനും എല്ലാ പോസ്റ്റ് ഓഫീസുകളിലും ദേശീയ പതാകയുടെ വില്പന നടക്കുന്നുണ്ട്. ഇന്ത്യ ഗവണ്മെന്റ് പുതിയ കാംപെയ്നിന്റെ ഭാഗമായി എല്ലാ പൗരന്മാരോടും ദേശീയ പതാക അവരവരുടെ വീടുകളില്‍ ഉയര്‍ത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡിപാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റും അതിന്റെ വെബ് പോര്‍ട്ടലിലൂടെയുള്ള ദേശീയ പതാകയുടെ ഓണ്‍ലൈന്‍ വില്പന തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. www.indiapost.gov.in. എന്നതാണ് വെബ് പോര്‍ട്ടല്‍.
ഹര് ഘര്‍ തിരംഗയുടെ ഭാഗമായി 1.60 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ ദേശീയ പതാക വില്‍ക്കുന്നതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ് ഗവണ്മെന്റ് ഹര് ഘര്‍ തിരംഗ കാംപെയ്ന് സംഘടിപ്പിക്കുന്നത്.
ഓണ്‍ലൈനായിട്ട് ഇന്ത്യന്‍ പോസ്റ്റ് വഴി എങ്ങനെയാണ് ദേശീയ പതാക വാങ്ങിക്കുന്നത് എന്ന് നോക്കാം. ആദ്യം www.indiapost.gov.in. എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. പിന്നെ ക്രെഡെന്‍ഷ്യല്‍സ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അതിന് ശേഷം പ്രോഡക്ട്സിന്റെ കീഴില്‍ നാഷണല്‍ ഫ്ളാഗ് ക്ലിക്ക് ചെയ്ത് കാര്‍ട്ടിലേക്ക് ആഡ് ചെയ്യുക. നാലാമത്തെ സ്റ്റെപ്പ്, buy now ല്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ ഒന്നു കൂടി എന്റര്‍ ചെയ്യുക, എന്നിട്ട് otp ഉപയോഗിച്ച് വെരിഫൈ ചെയ്യുക. അതിന് ശേഷം Proceed to Payment’ option ല്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം 25 രൂപ ഇഷ്ടപ്പെട്ട പേമെന്റ് മോഡിനനുസരിച്ച് അടക്കുക.
ഇന്ത്യന്‍ പോസ്്റ്റ് ഓഫീസില്‍ നിന്നു നേരിട്ടും ദേശീയ പതാക വാങ്ങിക്കാം.
25 രൂപയാണ് ദേശീയ പതാകയുടെ വില. ഇതിന് ജിഎസ്ടി ബാധകമല്ല. തുടക്കത്തില്‍ ഒരാള്‍ക്ക് മാക്സിമം 5 ഫ്ളാഗുകളാണ് വാങ്ങിക്കാന്‍ സാധിക്കുക. ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ശരിയായ ഫോണ്‍ നമ്പര്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. ഓര്‍ഡര്‍ കൊടുത്തത് കാന്‍സല്‍ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.