ചരിത്രം കുറിച്ച് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്മോസ്. ഇന്ത്യയിലെ ആദ്യത്തെ സെമിക്രയോജനിക് എഞ്ചിന് റോക്കറ്റായ അഗ്നിബാണ്‍ സോര്‍ട്ടഡ് വിജയകരമായി പരീക്ഷിച്ചു. ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് 3ഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റ് എഞ്ചിനാണ് റോക്കറ്റിന് കരുത്ത് പകരുന്നത്.
വ്യാഴാഴ്ച രാവിലെ 7.15 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് ഒരു ഘട്ടം മാത്രമുള്ള റോക്കറ്റ് വിക്ഷേപിച്ചത്. ഏകദേശം രണ്ട് മിനിറ്റ് നീണ്ടുനിന്ന ഈ ദൗത്യം, തദ്ദേശീയ ബഹിരാകാശ സാങ്കേതികവിദ്യയുടെ വികസനത്തില്‍ കമ്പനിക്കും രാജ്യത്തിനും വലിയ നേട്ടമായി.
ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പിനെ ഐഎസ്ആര്‍ഒയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു
ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പിനെ ഐഎസ്ആര്‍ഒയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു.
ആദ്യം ഏപ്രില്‍ 7 ന് വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരുന്ന ദൗത്യം സാങ്കേതിക തകരാറുകള്‍ കാരണം മാറ്റിവെക്കുകയായിരുന്നു.
കോടിക്കണക്കിന് ഡോളറിന്റെ ചെറുകിട ഉപഗ്രഹ വിക്ഷേപണ വിപണി ലക്ഷ്യമിടുന്ന അഗ്നികുല്‍ കോസ്മോസിന് റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണം സുപ്രധാനമായ ഒരു ചുവടുവെപ്പാണ്.