അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (എഡിഐഎ) മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിലെ കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ ആലോചിക്കുന്നു. റിലയന്‍സ് റീട്ടെയിലില്‍ 600 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ എഡിഐഎ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
1976-ല്‍ സ്ഥാപിതമായ എഡിഐഎ ലോകത്തെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ്. ദീര്‍ഘകാല മൂല്യനിര്‍മ്മാണം ലക്ഷ്യമിട്ട് അബുദാബി ഗവണ്മെന്റിന് വേണ്ടി ആഗോളതലത്തില്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്ന സ്ഥാപനമാണ് എഡിഐഎ.
2020 ഒക്ടോബറില്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) 1.2 ശതമാനം ഓഹരികള്‍ 5,512.50 കോടി രൂപയ്ക്ക് (751 മില്യണ്‍ ഡോളര്‍) എഡിഐഎ സ്വന്തമാക്കിയിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ്, ആഗോള നിക്ഷേപ സ്ഥാപനമായ കെകെആറില്‍ നിന്ന് 2,069.50 കോടി രൂപ സ്വീകരിച്ച് 17.1 മില്യണ്‍ ഇക്വിറ്റി ഷെയറുകള്‍ അനുവദിച്ചതായി കഴിഞ്ഞ ആഴ്ച അറിയിച്ചു. ഷെയര്‍ അലോട്ട്മെന്റിനെത്തുടര്‍ന്ന്, ആര്‍ആര്‍വിഎല്ലിലെ കെകെആറിന്റെ ഓഹരി പങ്കാളിത്തം 1.17 ശതമാനത്തില്‍ നിന്ന് 1.42 ശതമാനമായി ഉയര്‍ന്നു.