ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോ കുതിപ്പ് തുടരുന്നു. ഏറ്റവും പുതിയ ട്രായ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ജിയോ എണ്‍പത്തിരണ്ടായിരം പുതിയ വരിക്കാരെയാണ് ചേര്‍ത്തത്. ഇതോടെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം ഒരു കോടി അഞ്ചുലക്ഷത്തിലധികമായി.
രാജ്യത്ത് 34 .7 ലക്ഷം പുതിയ വരിക്കാരെയാണ് റിലയന്‍സ് ജിയോ ചേര്‍ത്തത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്വര്‍ക്ക് എന്ന സ്ഥാനം ഇതോടെ റിലയന്‍സ് ജിയോ അരക്കിട്ടുറപ്പിച്ചു.