എഫ്എംസിജി രംഗത്ത് HUL, ITC കമ്പനികള്‍ക്ക് ശക്തരായ എതിരാളിയാകാനൊരുങ്ങി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL). അടുത്ത അഞ്ചുവര്‍ഷത്തില്‍ പാക്ക് ചെയ്ത കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ബിസിനസില്‍ നിന്നും 1 ട്രില്യണ്‍ രൂപ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. RCPL, അടുത്തുതന്നെ നേരിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീന് കീഴിലുള്ള കമ്പനിയായി മാറുമെന്ന് റിലയന്‍സിന്റെ 48ാമത് വാര്‍ഷിക പൊതുയോഗത്തില്‍ RCPL എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി.
അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ പാക്ക് ചെയ്ത ഭക്ഷണങ്ങളുടെ നിര്‍മ്മാണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങള്‍ മികവുറ്റതാക്കുന്നതിനും എഐ ഉപയോഗിച്ചുള്ള ഓട്ടോമേഷന്‍, റോബോട്ടിക്സ്, സുസ്ഥിരമായ സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗപ്പെടുത്തി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഏകീകൃത ഫുഡ് പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനുമായി 40,000 കോടി രൂപ ചിലവഴിക്കാനാണ് കമ്പനി ആലോചിക്കുന്നത്.
‘അടുത്ത 5 വര്‍ഷത്തില്‍ 1 ലക്ഷം രൂപ വരുമാനമുള്ള അതിവേഗം വളരുന്ന കണ്‍സ്യൂമര്‍ ബ്രാന്‍ഡ് കമ്പനിയായി മാറുകയെന്നതാണ് ഞങ്ങളുടെ ഹ്രസ്വകാല ലക്ഷ്യം. ആഗോളതലത്തില്‍ സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ FMCG കമ്പനിയായി മാറുകയെന്നതാണ് ഞങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം’ – ഇഷ അംബാനി പറഞ്ഞു.
വസ്ത്രം, ഇലക്ട്രോണിക്സ്, മറ്റ് വലിയ, മൂല്യം കൂടി ഉല്‍പ്പന്ന വിഭാഗങ്ങളിലും RCPL വളര്‍ച്ച ലക്ഷ്യമിടുന്നതായും ഇഷ അംബാനി പറഞ്ഞു. 2025 സാമ്പത്തിക വര്‍ഷം 11,450 കോടി രൂപയുടെ വരുമാനമാണ് RCPL റിപ്പോര്‍ട്ട് ചെയ്തത്.
2022-ലാണ് RCPL, FMCG വിപണിയിലേക്ക് പ്രവേശിച്ചത്.